Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതന്‍റെ പേരിൽ...

തന്‍റെ പേരിൽ പാകിസ്​താനിലേക്ക് അജ്ഞാതർ​ പണമയച്ചു​;​ അഞ്ചുവർഷമായി നാടുകാണാനാവാതെ വിഷ്​ണു

text_fields
bookmark_border
തന്‍റെ പേരിൽ പാകിസ്​താനിലേക്ക് അജ്ഞാതർ​ പണമയച്ചു​;​ അഞ്ചുവർഷമായി നാടുകാണാനാവാതെ വിഷ്​ണു
cancel

ദമ്മാം: ത​െൻറ ഇഖാമ (റെസിഡൻറ്​ പെർമിറ്റ്​) നമ്പർ ഉപയോഗിച്ച്​ അജ്ഞാതർ അമിതമായ അളവിൽ സൗദിയിൽ നിന്ന്​ പാകിസ്​താനിലേക്ക്​ പണമയച്ച സംഭവത്തിൽ മലയാളി യുവാവ് യാത്രാവിലക്ക്​ നേരിടുന്നു​. സൗദിയിൽ ജോലി ചെയ്യുന്ന തിരുവന്തപുരം, പാപ്പനംകോട്​​, പൂളിക്കുന്ന്​ കൃഷ്​ണയിൽ ജിഷ്​ണുവാണ് (27) അഞ്ചുവർഷമായി നാട്ടിൽ പോകാനാവാതെ നിയമകുരുക്കിൽ കഴിയുന്നത്​.

പാകിസ്​താനിലേക്ക്​ അമിത തോതിൽ പണമയ​ച്ചെന്ന്​​ സൗദിയുടെ വിവിധയിടങ്ങളിൽ മൂന്ന്​ കേസുകളാണുള്ളത്​. റിയാദിലെ ഒരു ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്​തിരുന്ന വിഷ്​ണു വർഷങ്ങൾക്ക്​ മുമ്പ്​ ഒരു ഷോപ്പിങ്​ മാളിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ കൗണ്ടറിൽ നിന്ന്​ ഒരു സിം എടുത്തതോടെയാണ്​ പ്രശ്​നങ്ങളുടെ തുടക്കം.

രണ്ടാഴ്​ച കഴിഞ്ഞപ്പോൾ സിം നൽകിയ കമ്പനിയുടെ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചിരിക്കുന്നു എന്നറിയിച്ച്​ ഒരു കാൾ വന്നു. കൂടെയുണ്ടായിരുന്ന ചില ഹിന്ദി സുഹൃത്തുകളാണ്​ വിഷ്​ണുവിന്​ വേണ്ടി ഫോണിൽ മറുപടി പറഞ്ഞത്​. വിളിച്ചവർ ആവശ്യപ്പെട്ടത്​ പ്രകാരം ​ഇഖാമയുടെ പകർപ്പും അയച്ചു​െകാടുത്ത്​ സമ്മാനത്തിനായി കാത്തിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും സമ്മാനത്തുക ലഭിക്കാത്തതിനെതുടർന്ന്​ സിം കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ​ തങ്ങൾ അങ്ങനെയൊരു നറുക്കെടുപ്പ്​ ​നടത്തിയിട്ടില്ലെന്നും കബളിപ്പിക്കപ്പെട്ടതാകും എന്നും അവർ അറിയിച്ചു​.

മാസങ്ങൾക്ക്​ ശേഷം നാട്ടിൽ പോകാൻ റീ എൻട്രി വിസ അടിക്കാൻ ശ്രമിക്കു​േമ്പാഴാണ്​ ത​െൻറ പേരിൽ ദക്ഷിണ സൗദിയിലെ അബഹയിൽ രണ്ടും കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഒന്നും കേസുള്ളതായി അറിയുന്നത്​. വിഷ്​ണുവി​െൻറ ഇഖാമ നമ്പർ ഉപയോഗിച്ച്​ ഇൗ മുന്ന്​ സ്ഥലങ്ങളിൽ നിന്നായി 160,000 റിയാൽ പാകിസ്​താനിലേക്ക്​ അയച്ചു എന്നും വരുമാനത്തിൽ വളരെ കൂടുതലാണ്​ അയച്ച​െതന്നുമാണ്​​ കേസ്​. ഇത്രയും തുക ജീവിതത്തിൽ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്ന്​ വിഷ്​ണു ആണയിട്ട്​ പറയുന്നു.

നിരപരാധിയാ​െണന്ന്​ വിഷ്​ണു വാദിക്കു​േമ്പാഴും ഇൗ കേസുകളുടെ കുരുക്കഴിയാക്കാതെ നാടുകാണാനാവില്ല. കമ്പനിയും ​കൈയ്യൊഴിഞ്ഞതോടെ വിഷ്​ണു ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്​. ഇതിന്​ പരിഹാരം കാണാൻ സാമൂഹിക പ്രവർത്തകരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്​ എംബസി.

സാമൂഹിക പ്രവർത്തകൻ നാസ്​ വക്കത്തി​െൻറ ഇടപെടലി​െൻറ ഫലമായി ജുബൈൽ പൊലീസ്​ സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്​തിരുന്ന കേസ്​ ഒഴിവായിക്കിട്ടി. ഇനി അബഹയിലുള്ള രണ്ട്​ കേസുകളുടെ കുരുക്ക്​ കൂടി അഴിക്കണം. അതിനെന്ത്​ വഴിയെന്നറിയാതെ ഉഴലുകയാണ്​ വിഷ്​ണു.

ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിട്ട്​ കടന്നുവന്ന വിഷ്​ണു ഏറെ പ്രതീക്ഷയോടെയാണ്​ ഗൾഫിലേക്ക്​ വന്നത്​. എന്നാൽ കേസിൽ കുടുങ്ങിയതോടെ രക്ഷപ്പെടാൻ എന്തുവഴിയെന്നറിയാതെ നിസഹായനാവുകയാണ്​ യുവാവ്​. ത​െൻറ ജീവിതത്തി​െൻറ നല്ലകാലങ്ങൾ ജോലി​ പോലും ചെയ്യാനാവാതെ പാഴായിപോകുന്നതി​െൻറ ആഘാതത്തിലാണ്​ വിഷ്​ണു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasipravasam
News Summary - Vishnu has not been able to visit home for five years
Next Story