മനാമ: സന്ദർശക വിസയിൽ വന്ന് വിമാനത്താവളത്തിൽനിന്ന് തിരിച്ചുപോകേണ്ടി വരുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ബഹ്റൈൻ എയർപോർട്ട് കമ്പനി നിബന്ധനകൾ കർശനമാക്കി. ഇതിെൻറ അടിസ്ഥാനത്തിൽ, യാത്രക്കാർ പാലിക്കേണ്ട മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കി ഗൾഫ് എയർ കഴിഞ്ഞദിവസം ട്രാവൽ ഏജൻറുമാർക്ക് സർക്കുലർ അയച്ചു.
നിബന്ധനകൾ പാലിക്കാതെ വിവിധ രാജ്യങ്ങളിൽനിന്നെത്തിയ നൂറിലധികം യാത്രക്കാരെ തിങ്കളാഴ്ച വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചിരുന്നു. സമീപകാലത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് നിബന്ധന കർശനമാക്കിയത്.
ബഹ്റൈനിൽ ഉപയോഗിക്കാൻ കഴിയുന്ന ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ താമസിക്കുന്ന ഓരോ ദിവസത്തിനും 50 ദിനാർ വീതം കൈവശമുണ്ടാകണമെന്നതാണ് പ്രധാന നിബന്ധന. ഇതിന് പുറമേ, ഹോട്ടൽ ബുക്കിങ് അല്ലെ-ങ്കിൽ ബഹ്റൈനിലെ സ്പോൺസറുടെ താമസ സ്ഥലത്തിെൻറ രേഖ (ഇലക്ട്രിസിറ്റി ബിൽ, വാടകക്കരാർ) കവറിങ് ലെറ്റർ, സി.പി.ആർ റീഡർ കോപ്പി എന്നിവ സഹിതം വേണം. റിട്ടേൺ ടിക്കറ്റാണ് സന്ദർശക വിസക്കാർ നിർബന്ധമായും പാലിക്കേണ്ട മറ്റൊരു നിബന്ധന. ഗൾഫ് എയറിേൻറതല്ല റിട്ടേൺ ടിക്കറ്റെങ്കിൽ ബഹ്റൈനിലെ എമിഗ്രേഷൻ പരിശോധനാ സമയത്ത് സാധുവായ ടിക്കറ്റ് നമ്പർ ഉണ്ടാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.