ബുറൈദ: പ്രവാസികളുടെ ഇഖാമയുടെ കാലാവധി അവസാനിക്കുന്നത് സന്ദർശനവിസയിൽ സൗദിയിലുള്ള കുടുംബാംഗങ്ങളുടെ വിസ പുതുക്കുന്നതിന് തടസ്സമല്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) സ്ഥിരീകരിച്ചു. തങ്ങളുടെ ഇഖാമയുടെ കാലാവധി തീരുന്നത് തത്സമയം രാജ്യത്ത് കഴിയുന്ന ആശ്രിതരുടെ സന്ദർശനവിസ നീട്ടുന്നതിന് തടസ്സമാകുമോ എന്ന അന്വേഷണത്തോട് പ്രതികരിക്കവെയാണ് ജവാസത്ത് ഇക്കാര്യം അറിയിച്ചത്.
സൗദി അറേബ്യയിൽ ആദ്യമായി ജോലിക്കെത്തിയ ഗാർഹിക തൊഴിലാളികളെ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം ഗൃഹനാഥനല്ല, റിക്രൂട്ട്‌മെന്റ് ഏജൻസിക്കാണെന്നും ജവാസത്ത് വ്യക്തമാക്കി. അതേസമയം, എക്‌സിറ്റ് റീ എൻട്രി വിസയിൽ മടങ്ങിയെത്തിയവരുടെ ഉത്തരവാദിത്തം തൊഴിലുടമക്കായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.