ജിദ്ദ: ഇന്ത്യയിൽനിന്ന് കോവാക്സിൻ സ്വീകരിച്ച് സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാനാവും. ഇത്തരത്തിൽ സാധിക്കുന്നതായി അനുഭവസ്ഥർ പറയുന്നു. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവർക്കും തവക്കൽന ആപിൽ ഇമ്യൂൺ സ്റ്റാറ്റസ് ആവുന്നുണ്ട്. ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ, ആസ്ട്രാസെനക (കോവിഷീൽഡ്) എന്നീ വാക്സിനുകളാണ് സൗദിയുടെ അഗീകൃത പട്ടികയിലുണ്ടായിരുന്നത്. ഇതിന് പുറമെ സിനോഫാം, സിനോവാക്, കോവാക്സിൻ എന്നിവ സ്വീകരിച്ചവർക്കും സൗദിയിലേക്ക് പ്രവേശനാനുമതിയുണ്ട്. എന്നാൽ, കോവാക്സിൻ സ്വീകരിച്ചവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് സൗദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഇപ്പോഴാണ് നിലവിൽ വന്നത്.
ഇന്ത്യയിൽനിന്ന് കോവാക്സിൻ എടുത്ത് സൗദിയിലേക്കെത്തിയവർക്കും ഈ രീതിയിൽ തവക്കൽനയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. സന്ദർശനവിസയിൽ എത്തിയവർക്ക് അവരുടെ പാസ്പോർട്ട് നമ്പർ, ബോർഡർ നമ്പർ എന്നിവ ഉപയോഗിച്ച് വാക്സിനേഷൻ വിവരങ്ങൾ രജിസ്റ്റർ ചെയ്യാനാകും. എന്നാൽ, നിലവിൽ സൗദിയിൽ സന്ദർശന വിസയിലെത്തിയവർ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യുന്നതിനു മുമ്പായി അബ്ഷീർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. എന്നാൽ, ഇക്കാര്യങ്ങളെക്കുറിച്ചൊന്നും ഔദ്യോഗികമായി സൗദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.