ജിദ്ദ: 40 വര്‍ഷത്തെ പ്രവാസമവസാനിപ്പിച്ചു മടങ്ങുന്ന ലോക കേരളസഭ പ്രതിനിധിയും ജിദ്ദ കേരളൈറ്റ്സ് ഫോറം ജനറൽ കൺവീനറുമായ വി.കെ. റഊഫിന് പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) യാത്രയയപ്പ് നല്കി. സാമൂഹിക, സാംസ്കാരിക, മാധ്യമപ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ പ്രസിഡൻറ് എബി ചെറിയാന് മാത്തൂര്‍ അധ്യക്ഷത വഹിച്ചു.
ഷിബു തിരുവനന്തപുരം, കിസ്മത്ത് മമ്പാട്, ബിനു വാഴമുട്ടം മെട്രോ, അബ്ദുല്‍ മജീദ് നഹ, നസീര്‍ വാവകുഞ്ഞു, ബാദ്ഷ ഇക്കലത്തിൽ, അലി തേക്കുതോട്, നൗഷാദ് അടൂര്‍, അനില്‍കുമാര്‍ പത്തനംതിട്ട, വർഗീസ് ഡാനിയല്‍, മനുപ്രസാദ്, അയ്യൂബ് പന്തളം, സജി ജോർജ് കുറുങ്ങട്ടു, ആർട്ടിസ്റ്റ് അജയകുമാർ, ജോസഫ് വർഗീസ് വടശ്ശേരിക്കര, സന്തോഷ് കെ. ജോൺ, രാജേഷ് പന്തളം, ഷറഫുദ്ദീന് മൗലവി, സുശീല ജോസഫ്, മാത്യു, സജി വർഗീസ് ഓതറ, അബ്ദുറഹ്മാൻ, അനിയന് ജോര്‍ജ്, രജീബ് ഖാൻ പന്തളം, ഷിബുജോര്‍ജ്, തോമസ് ചെറിയാന് തുടങ്ങിയവര്‍ സംസാരിച്ചു.
വി.കെ. റഊഫ് പിന്നിട്ട നാല്പതു വര്‍ഷത്തെ പ്രവാസജീവിതം മനോജ് മാത്യു അടൂര്‍ വിഡിയോ രൂപത്തിൽ അവതരിപ്പിച്ചു. വി.കെ. റഊഫിനുള്ള പി.ജെ.എസ് ഉപഹാരം പ്രസിഡൻറ് എബി ചെറിയാന് മാത്തൂര്‍ കൈമാറി.വിലാസ് അടൂര്‍ സ്വാഗതവും സിയാദ് അബ്ദുല്ല പടുതോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.