യാംബു: വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷൻ യാംബു ഘടകം ഈ വർഷത്തെ ഓണം ഫെസ്റ്റ് വിപുലമായ പരിപാടികളോടെ നാളെ യാംബുവിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
യാംബു അൽ നഖ്ൽ റോഡിലുള്ള നഗാതി കമ്പനിക്കടുത്തുള്ള ഓഡിറ്റോറിയത്തിൽ വൈകീട്ട് ഏഴിന് വിവിധ ടീമുകൾ പങ്കെടുക്കുന്ന വടംവലി മത്സരത്തോടെയാണ് പരിപാടി ആരംഭിക്കുക.
പ്രശസ്ത മിമിക്രി കലാകാരൻ കലാഭവൻ നസീബ് നേതൃത്വം നൽകുന്ന മിമിക്സ് പരേഡ്, സൗദിയിലെ പ്രശസ്ത ഗായകരായ ജമാൽ പാഷയും ആശ ഷിജുവും നയിക്കുന്ന മ്യൂസിക് നൈറ്റ് എന്നിവ ആഘോഷ പരിപാടിയോടനുബന്ധിച്ച് നടക്കും.
നാല് പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന മലപ്പുറം സ്വദേശി പരപ്പത്തൊടി മൊയ്ദീനെ ചടങ്ങിൽ ആദരിക്കും.
യാംബുവിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക, സന്നദ്ധസംഘടന നേതാക്കൾ ചടങ്ങിൽ സംബന്ധിക്കുമെന്നും വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷൻ യാംബു ഘടകം ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.