മിനായിലേക്ക് റിയാദിൽനിന്ന് പുറപ്പെട്ട ഹജ്ജ് സന്നദ്ധസേവകർ

സന്നദ്ധ സേവകർ മിനായിലേക്ക്

റിയാദ്: ഹാജിമാർക്ക് സേവനം ചെയ്യുന്നതിനായി സന്നദ്ധ സേവകർ മിനായിലേക്കു തിരിച്ചു. അറഫ സംഗമത്തിനും മുസ്ദലിഫയിലെ രാപ്പാർക്കലിനും മക്കയിലെ തവാഫിനും ശേഷം മിനായിലേക്ക് തിരിച്ചെത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യുന്നതിനായി സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നു സന്നദ്ധ സേവകർ മിനായെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.

ദമ്മാം, റിയാദ് എന്നിവിടങ്ങളിൽനിന്ന് 50 പേർ അടങ്ങുന്ന സേവകരുടെ സംഘം മിനായിലേക്കു തിരിച്ചു. മിനായിലും ജംറയിലും ഹാജിമാർക്ക് ആവശ്യമായ സേവനങ്ങൾ നൽകുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. അറഫ സംഗമത്തിനുശേഷം മിനായിൽ കഴിച്ചുകൂട്ടുന്ന ഹാജിമാർ മൂന്നു ദിവസത്തെ ജംറയിലെ കല്ലേറിനുശേഷം മക്കയിലേക്കു മടങ്ങും. ഈ സമയങ്ങളിൽ ഇവർക്ക് ആവശ്യമായ പ്രാഥമിക ചികിത്സ, കുടിവെള്ളം എത്തിക്കൽ, വഴിതെറ്റിയ ഹാജിമാരെ തമ്പുകളിൽ സുരക്ഷിതമായി എത്തിക്കൽ, എന്നിവയാണ് ഇവരുടെ സേവനങ്ങൾ.

മൂന്നു ദിവസത്തിനുശേഷം മിനായിൽനിന്നു ഹറമിലേക്ക് ഹാജിമാർ മടങ്ങുന്നതുവരെ ഇവർ സേവന രംഗത്ത് സജീവമായിരിക്കും. ദമ്മാമിലെയും റിയാദിലെയും സന്നദ്ധ സേവകരെ യാത്രയാക്കുന്നതിന് റഹ്മത്ത് ഇലാഹി, ഷാനവാസ്‌, സെയ്യദ് അലി പാലക്കൽ, അയ്മൻ സഈദ്, ലിയാകത്തു, സിനാൻ എന്നിവർ രംഗത്തുണ്ടായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.