റിയാദ്: ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ല കമ്മിറ്റിക്ക് കീഴിലുള്ള തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കാളിങ് ബൂത്ത്’ വോട്ട് കാമ്പയിൻ വെള്ളിയാഴ്ച റിയാദ് ബത്ഹയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ റിയാദിലെ കോൺഗ്രസ് ആസ്ഥാനമായ സബർമതിയിൽനിന്ന് ആരംഭിക്കുന്ന കാളിങ് ബൂത്ത് ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ ആദ്യ കാൾ വിളിച്ച് ഉദ്ഘാടനം ചെയ്യും. പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന വോട്ടർമാരുടെ വോട്ട് ഐക്യജനാധിപത്യ മുന്നണിക്ക് ഉറപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നതെന്ന് മണ്ഡലം പ്രസിഡന്റ് ടി.ടി. ഇസ്മായിൽ പറഞ്ഞു. ഇതിനായി വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കുകയും ബൂത്ത് തിരിച്ചു പ്രവർത്തകർക്ക് വിളിക്കാനുള്ള ചുമതല നൽകുകയും ചെയ്തിട്ടുണ്ടെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി റിയാസ് ഖാദർ പറഞ്ഞു. പരിപാടിയിൽ റിയാദിലെ മുതിർന്ന യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.