മക്ക: ലോക്സഭ തെരഞ്ഞടുപ്പ് കാമ്പയിെൻറ ഭാഗമായി പ്രവാസി സാംസ്കാരിക വേദി മക്ക ഘടകം പ്രതീകാത്മക വോട്ടെടുപ്പ് സംഘടിപ്പിച്ചു. ‘ഇലക്ഷന്‍ ബൂത്ത്’ എന്ന പേരിവാണ് സംഘടിപ്പിച്ച പരിപാടി അസീസിയ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്നു. പ്രസിഡൻറ് അഡ്വ. ഫാറൂഖ് മരിക്കാർ ഉദ്ഘാടനം ചെയ്തു. മക്കയിലുള്ള നിരവധി കുടുംബങ്ങളെ നേരിൽ കണ്ടും ലഘുലേഖകൾ വിതരണം ചെയ്തും ഫോണിൽ ബന്ധപ്പെട്ടും വിവിധ ബോധവൽക്കരണ പരിപാടികളും ക്ലാസുകളും സംഘടിപ്പിച്ചുമാണ് കാമ്പയിൻ നടത്തിയത്. നാട്ടിലുള്ള പ്രവാസി കുടുംബങ്ങളെ ഇ.വി.എം, വി.വി പാറ്റ് യന്ത്രങ്ങളുടെ പ്രവർത്തന രീതി ബോധ്യപ്പെടുത്തുന്നതിനുള്ള പരിപാടിയും ഇലക്ഷൻ ബൂത്തിലൂടെ നടത്തി. വീഡിയോ, ഫോൺ കാളുകൾ വഴിയാണ് ഇത് നിർവഹിച്ചത്. അവരുടെ സംശയങ്ങൾക്ക് ദൂരീകരണം വരുത്തുകയും ചെയ്തു. റഫീഖ് കുറ്റിച്ചിറ, നൗഫൽ കോതമംഗലം, ഷമീർ തീരുർ, ഹകീം ആലപ്പുഴ, മജീദ് വേങ്ങര, എൻ.കെ പുതിയങ്ങാടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.