വടക്കാഞ്ചേരി സ്വദേശി സൗദിയിൽ നിര്യാതനായി

ബുറൈദ: മലയാളി സൗദി അറേബ്യയിലെ താമസസ്ഥലത്ത്​ ഹൃദയാഘാതം മൂലം നിര്യാതനായി. അൽഖസീം പ്രവിശ്യയിലെ ഉനൈസക്ക്​ സമീപം ദുഖന എന്ന സ്ഥലത്ത് അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തു വരികയായിരുന്ന തൃശൂർ വക്കഞ്ചേരി എരുമപ്പെട്ടി കടങ്ങോട് സ്വദേശി കുഞ്ഞീതു (59) ആണ്​ മരിച്ചത്​. മൃതദേഹം നിഫി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

ഭാര്യ: മൈമൂന, മക്കൾ: നൗഷിദ, നാഫില, നാജിയ. മരുമക്കൾ: ഷഫീഖ് സിറാജുദ്ദീൻ. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രവർത്തകർ രംഗത്തുണ്ട്​.

Tags:    
News Summary - Wadakancehry native died in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.