ജിദ്ദ: വരുംവർഷങ്ങളിൽ ലോകമെമ്പാടും മാനുഷികമായ സഹായാവശ്യങ്ങൾ വർധിക്കുമെന്ന് സൗദി സഹായ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അന്താരാഷ്ട്ര സമൂഹത്തിെൻറ ഐക്യദാർഢ്യവും ഐക്യരാഷ്ട്ര സഭയുടെ തുടർച്ചയായ പിന്തുണയും ആവശ്യമാണെന്ന് കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻററിലെ പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് അസിസ്റ്റൻറ് സൂപ്പർവൈസർ ജനറൽ ഡയറക്ടർ അഖിൽ അൽഗാംദി പറഞ്ഞു.
ആഫ്രിക്കയിലെ സോമാലിയൻ, സഹേൽ മേഖലകൾ, ദി ഗ്രേറ്റ് ലേക്, ഹെയ്തി, ഉക്രെയ്ൻ പ്രദേശങ്ങളിലാണ് നിലവിൽ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക അസമത്വം, കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യക്ഷാമം, ഇന്ധനത്തിെൻറയും ഭക്ഷ്യ ഉൽപന്നങ്ങളുടെയും വിലക്കയറ്റം, കോവിഡ്, എബോള, കോളറ മാരകവ്യാധികൾ തുടങ്ങിയ ഘടകങ്ങൾ കാരണം അവരുടെ സാഹചര്യങ്ങൾ കൂടുതൽ വഷളായിരിക്കുന്നു.
ന്യൂയോർക്കിൽ നടന്ന യു.എൻ ഓഫിസ് ഫോർ ദി കോഓഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് (ഒ.സി.എച്ച്.എ) ദാതാക്കളുടെ സപ്പോർട്ടിവ് ഗ്രൂപ്പിെൻറ മൂന്നാമത് ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023ൽ ഒ.സി.എച്ച്.എക്ക് വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടിവരുമെന്നും ഇതിന് യോജിച്ച പ്രതികരണവും ഗ്രൂപ്പിെൻറ തുടർച്ചയായ പിന്തുണയും ആവശ്യമാണെന്നും അദ്ദേഹം വിലയിരുത്തി.
2023 മുതൽ മൂന്നു വർഷ കാലയളവിലെ ഒ.സി.എച്ച്.എയുടെ പ്രവർത്തന കാഴ്ചപ്പാടിെൻറയും ആസൂത്രണത്തിെൻറയും വരുംവർഷത്തേക്കുള്ള ബജറ്റിെൻറയും വിശദാംശങ്ങൾ അദ്ദേഹം നൽകി. ഒ.സി.എച്ച്.എയുടെ മുൻഗണനകൾ നിശ്ചയിക്കുന്നതിലും ആവശ്യകതയുടെ അടിസ്ഥാനത്തിൽ വിഭവങ്ങൾ അനുവദിക്കുന്നതിന് സഹായിക്കുന്നതിന് ഒരു ബജറ്റ് സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിക്കുന്നതിലും കൈവരിച്ച പുരോഗതിയെ അദ്ദേഹം പ്രശംസിച്ചു.
2023 ബജറ്റിനെക്കുറിച്ചും സ്വീകരിക്കുന്ന ചില നടപടികളെക്കുറിച്ചും ഒ.സി.എച്ച്.എ സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് ബജറ്റിങ് ഫിനാൻസ് മേധാവി ജൂലി ബില്ലിങ്സ് യോഗത്തിൽ വിശദീകരിച്ചു. സാമ്പത്തിക സഹായങ്ങൾ ആവശ്യമുള്ളവരെ കണ്ടെത്തുന്നതിനായി ലോകമെമ്പാടുമുള്ള ഒ.സി.എച്ച്.എ ബ്യൂറോകളുമായി തങ്ങൾ നിരന്തരം ബന്ധപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
മാനുഷിക സാഹചര്യം മെച്ചപ്പെട്ടിട്ടുള്ള മേഖലകളിലേക്കുള്ള പിന്തുണ കുറയ്ക്കുന്നതിെൻറ ഭാഗമായി മറ്റെവിടെയെങ്കിലും മുൻഗണനാ ആവശ്യങ്ങൾക്കായി ഫണ്ടിങ് കൈമാറാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ദ്വിദിന യോഗത്തിൽ പങ്കെടുത്തതിനും തങ്ങളുടെ വിലയേറിയ സംഭാവനകൾക്കും പ്രതിനിധികൾക്കും ഗ്രൂപ്പിലെ അംഗങ്ങൾക്കും ഒ.സി.എച്ച്.എ ഗ്രൂപ്പിെൻറ തലവനും സൗദി പ്രതിനിധിയുമായ അഖിൽ അൽഗാംദി നന്ദി പറഞ്ഞു.
റിയാദ് ഇൻറർനാഷനൽ ഹ്യൂമാനിറ്റേറിയൻ ഫോറത്തിനൊപ്പം ഫെബ്രുവരിയിൽ റിയാദിൽ നടക്കാനിരിക്കുന്ന ഉന്നതതല സംഘത്തിെൻറ നാലാമത്തെ യോഗത്തിലേക്ക് അദ്ദേഹം ഏവരെയും ക്ഷണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.