ജിദ്ദ: ജിദ്ദയിൽ വസിക്കുന്ന വയനാട് ജില്ലക്കാരുടെ ആദ്യ കൂട്ടായ്മ 'വയനാട് എന്റെ നാട്' എന്ന പേരിൽ നിലവിൽ വന്നു. പ്രധാന ഭാരവാഹികളായി ഷിബു സെബാസ്റ്റ്യൻ കബനിഗിരി (പ്രസി.), മൻസൂർ പുൽപള്ളി (ജന. സെക്ര.), ഗഫൂർ അമ്പലവയൽ (ട്രഷ.), അബൂബക്കർ പോക്കർ സുൽത്താൻ ബത്തേരി (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഫൈസൽ പേരിയ, ശാഹുൽ ഹമീദ് മാടക്കര (വൈസ് പ്രസി.), ഷമീർ ഹസ്സൻ പുൽപള്ളി, ജോസഫ് ചുള്ളിയോട് (ജോ. സെക്ര.), മുജീബ് കൽപറ്റ (കൾച്ചറൽ സെക്ര.), നജ്മു സാഗർ മേപ്പാടി (മീഡിയ കൺ.), ബിനു ജോസഫ് നടവയൽ, ഹമീദ് മേലേതിൽ, ഷാജഹാൻ, ഷൗക്കത്ത് അലി, ലത്തീഫ് വെള്ളമുണ്ട, എൻ.കെ. മുജീബ്, എ. നിഷാദ് (എക്സി. അംഗങ്ങൾ). വയനാട് ജില്ലയിലെ എല്ലാ പ്രദേശങ്ങളിലേയും ജിദ്ദയിലുള്ള പ്രവാസികളെ ഉൾക്കൊള്ളിച്ചുകൊണ്ട് കക്ഷിരാഷ്ട്രിയ, ജാതി, മത വ്യത്യാസമില്ലാതെ ഒത്തൊരുമയോടെ ന്യായമായ വിഷയങ്ങളിൽ ഇടപെട്ടുകൊണ്ട് മുന്നോട്ടുപോകുമെന്നും നിലവിൽ നൂറോളം അംഗങ്ങളുള്ള വാട്സ്ആപ് ഗ്രൂപ് ഉണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് അംഗത്വം വിതരണം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.