???????? ??????

വയനാട് സ്വദേശി മക്കയിൽ പനി ബാധിച്ച്​ മരിച്ചു

മക്ക: ദീർഘകാലമായി മക്കയിൽ വസിക്കുന്ന പ്രവാസി നിര്യാതനായി. വയനാട് പടിഞ്ഞാറേതറ മുണ്ടകുറ്റി സ്വദേശി പാറ മുഹമ്മ ദ് കുട്ടി എന്ന അസൂർ കുട്ടിക്ക (59) ആണ് മരിച്ചത്. പനി ബാധിച്ച് കിംഗ് അബദ്​ുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

25 വർഷമയി മക്കയിൽ വിവിധ മേഖലകളിൽ ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യ സമേതം മക്കയിലെ ശുഹദയിലായിരുന്നു താമസം. ഭാര്യ: റസിയ. മക്കൾ: മുഹമ്മദ് അജ്മൽ, അസ്ക്കർ അലി, അമ്മാർ, ഫാത്തിമ, തശ്‌രീഫ.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.

Tags:    
News Summary - wayanad native died in makka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.