ജിദ്ദ: പ്രകൃതി ദുരന്തത്തിൽ പ്രയാസപ്പെടുന്ന വയനാട് ജനതയെ സഹായിക്കാൻ കേരള സർക്കാറിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് നവോദയ മക്ക ഈസ്റ്റ് ഏരിയാ കമ്മിറ്റിയുടെ കൈത്താങ്ങ്.
ഈ ഉദ്ദേശാർഥം ജിദ്ദ നവോദയ മക്ക ഈസ്റ്റ് ഏരിയ കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റിന് വ്യാഴാഴ്ച രാത്രി 11ന് തുടക്കമാവും. മക്ക സായിദിയിലെ ഓഫ്സൈഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ ജിദ്ദ, മക്ക, ത്വാഇഫ് എന്നിവിടങ്ങളിൽ നിന്നായി 12 ടീമുകൾ മാറ്റുരക്കും.
ടൂർണമെന്റിന്റെ വിജയത്തിനായി സുഹൈൽ പെരിമ്പലം ചെർമാനായും, നൗഫൽ മണ്ണാർക്കാട് കൺവീനറായും ഷിഹാബുദ്ദീൻ കോഴിക്കോട്, ബഷീർ നിലമ്പൂർ, റഷീദ് ഒലവക്കോട്, ഫ്രാൻസീസ് ചവറ, ബുഷാർ ചെങ്ങമനാട് എന്നിവർ രക്ഷാധികാരികളായും 51 അംഗ സ്വാഗതസംഗം രൂപീകരിച്ചു.
കമ്മിറ്റി എക്സിക്യൂട്ടിവ് അംഗങ്ങളായി നാസർ പട്ടാമ്പി, അൻസാർ താനൂർ, നിസാം മുഹമ്മദ് ചവറ, അബ്ദുൽ സലാം അരിക്കോട്, സമദ് ഒറ്റപ്പാലം, ഫൈസൽ കൊടുവള്ളി, ഷംസു തുറക്കൽ, റിയാസ് വയനാട് എന്നിവരെയും തെരഞ്ഞെടുത്തു. സ്വാഗതസംഘം രൂപീകരണയോഗം ശിഹാബുദ്ദീൻ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു. റഷീദ് ഒലവക്കോട് അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ചവറ പാനൽ അവതരിപ്പിച്ചു. ബഷീർ നിലമ്പൂർ സ്വാഗതവും ബുഷാർ ചെങ്ങമനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.