യാംബു: സൗദി അറേബ്യയിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പിന് കീഴിൽ വ്യാപകമായി വായു ഗുണനിലവാരം പരിശോധിക്കുന്ന കേന്ദ്രങ്ങൾ. രാജ്യത്തെ 80 പ്രധാന നഗരങ്ങളിലാണ് ഇൗ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇതിൽ 66 എണ്ണം കേന്ദ്രീകൃത സ്റ്റേഷനുകളും 14 മൊബൈൽ സ്റ്റേഷനുകളുമാണ്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കനുസരിച്ച് ലോക ജനസംഖ്യയിൽ 92ശതമാനം ആളുകൾ ജീവിക്കുന്ന ഭാഗങ്ങളിൽ മലിനമായ വായുസഞ്ചാരം ഉള്ളതാണെന്നും ലോകത്ത് പ്രതിവർഷം 70ലക്ഷം ആളുകൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാനും അനേകം മരണങ്ങൾ സംഭവിക്കാനും മലിനമായ വായു ഹേതുവാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വായുമലിനീകരണം വലിയ ആരോഗ്യ പ്രശ്നങ്ങളും പാരിസ്ഥിതിക ദോഷങ്ങളും സൃഷ്ടിക്കുന്നുണ്ട്. ശ്വസനരോഗങ്ങൾ കൂടാതെ നവജാത ശിശുക്കളുടെ ഭാരക്കുറവ്, നാഡീവ്യൂഹ വളര്‍ച്ചയുടെ മുരടിപ്പ്, ആസ്തമ, കരള്‍, വൃക്ക രോഗങ്ങള്‍ തുടങ്ങിയവയും വായുമലിനീകരണത്തിെൻറ പ്രത്യാഘാതങ്ങളായി കണ്ടുവരുന്നുണ്ട്. വായുവിെൻറ ഗുണനിലവാരവും മലിനീകരണതോതും അളക്കാനും പ്രവചിക്കാനും പരിഹാരം കാണാനുമുള്ള പദ്ധതികൾ ലക്ഷ്യമിടുന്നതോടെ ഒരു പരിധിവരെ വായു മലിനീകരണം ഉണ്ടാക്കുന്ന ആഘാതത്തിൽനിന്നും സമൂഹത്തെ രക്ഷിക്കാനാകുമെന്നും ബന്ധപ്പെട്ടവർ കണക്കുകൂട്ടുന്നു. മാനവകുലത്തിെൻറ ആരോഗ്യത്തിന് ഹാനികരമാകുന്നതിനൊപ്പം സമ്പദ് വ്യവസ്ഥക്കും ഏറെ പ്രശ്നമുണ്ടാക്കുന്ന വായുമലിനീകരണം ഇല്ലായ്മ ചെയ്യാനുള്ള പരിഹാരമാർഗങ്ങളെ കുറിച്ച് അന്താരാഷ്ട്ര സമൂഹം ഗൗരവമായി ചിന്തിക്കേണ്ടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് സൗദിയിലെ പ്രമുഖ പരിസ്ഥിതി വിദഗ്ധൻ ഡോ. ഇബ്രാഹിം ബാദ്രീഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.