റിയാദ്: സൗദിയിലെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച വരെ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നജ്റാൻ, ജിസാൻ, അസീർ, അൽ ബഹ, മക്ക, മദീന, കാസിം, റിയാദ്, ഹായിൽ, തബൂക്ക്, രാജ്യത്തിെൻറ വടക്കൻ അതിർത്തികൾ എന്നീ പ്രദേശങ്ങളിലാണ് ശക്തമായ കാറ്റിനൊപ്പം മിന്നലും ചിലയിടങ്ങളിൽ മഴയും പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം (എൻ.സി.എം) പ്രവചിച്ചത്.
ചെങ്കടലിലെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഉപരിതല കാറ്റിെൻറ വേഗം മണിക്കൂറിൽ 14 മുതൽ 36 കിലോമീറ്റർ ആണെന്നും എൻ.സി.എം റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥ മുന്നറിയിപ്പ് പരിഗണിച്ച് പ്രദേശവാസികൾ ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിലും താഴ്വാരങ്ങളിലും താമസിക്കുന്നവർ മഴയും കാറ്റും ഉള്ളപ്പോൾ മാറിനിൽക്കാനും പ്രകൃതിദുരിതങ്ങളിൽ അകപ്പെടുന്നുവെങ്കിൽ 940 എന്ന ഫോൺ നമ്പറിൽ വിളിച്ച് ബന്ധപ്പെടാനും പ്രദേശവാസികളോട് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.