റിയാദ്: അയർലൻഡിൽനിന്ന് ഹ്രസ്വസന്ദർശനത്തിന് സൗദിയിലെത്തിയ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഗ്ലോബൽ ജോ. സെക്രട്ടറി റോസ്ലറ്റ് ഫിലിപ്പിന് ഡബ്ല്യു.എം.എഫ് റിയാദ് കൗൺസിലും വിമൻ ഫോറവും ചേർന്ന് സ്വീകരണം നൽകി. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ റിയാദ് കൗൺസിൽ പ്രസിഡൻറ് കബീർ പട്ടാമ്പി അധ്യക്ഷത വഹിച്ചു.
നൗഷാദ് ആലുവ, ശിഹാബ് കൊട്ടുകാട്, സാബ്രിൻ, അഞ്ജു അനിയൻ, കാർത്തിക, ഷംനാസ്, വല്ലി ജോസ്, മിഥുൻ, അൻസാർ വർക്കല, മുഹമ്മദ് അലി, ഡൊമിനിക് സാവിയോ, സജി മത്തായി, സാനു മാവേലിക്കര, ബഷീർ കാരോളം തുടങ്ങിയവർ സംസാരിച്ചു.
റിയാദ് കൗൺസിൽ വിമൻസ് ഫോറം അംഗങ്ങൾ പൊന്നാട അണിയിച്ചു. സൗദി ദേശീയ കൗൺസിൽ, റിയാദ് കൗൺസിൽ, അൽ ഖർജ് കൗൺസിൽ ഭാരവാഹികൾ ചേർന്ന് ഫലകങ്ങൾ സമ്മാനിച്ചു. തുടർന്ന് തങ്കച്ചൻ വർഗീസിന്റെ ഗാനമേളയും വിമൻസ് വിങ്ങിെൻറ ആഭിമുഖ്യത്തിൽ കലാപരിപാടികളും അരങ്ങേറി. റിയാദ് കൗൺസിൽ സെക്രട്ടറി സലാം പെരുമ്പാവൂർ സ്വാഗതവും ട്രഷറർ ബിൻയാമിൻ ബിൽറു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.