അൽഖോബാർ: ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമായാൽ എെന്തല്ലാമാണോ രാജ്യത്ത് സംഭവിക്കുന്നത് അതുതന്നെയാണ് ഇപ്പോൾ യു.പിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും എൻ.സി.എച്ച്.ആർ.ഒ ദേശീയ സെക്രട്ടറിയുമായ റെനി ഐലിൻ പറഞ്ഞു.
മാധ്യമ പ്രവർത്തകനായ സിദ്ദീഖ് കാപ്പനേയും കാമ്പസ് ഫ്രണ്ട് നേതാക്കളായ അതീഖുറഹ്മാൻ, മസൂദ് അഹമ്മദ് എന്നീ വിദ്യാർഥി നേതാക്കളെയും യു.എ.പി.എ ചുമത്തി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം അൽഖോബാർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സാമൂഹിക മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിച്ച പരിപാടിയിൽ സംഘ്പരിവാറിനെതിരെ ഭിന്നിപ്പില്ലാതെ യോജിച്ച മുന്നേറ്റം മാത്രമാണ് പരിഹാരമെന്നും ഏത് പാർട്ടിയിലാണെങ്കിലും ഇന്ത്യൻ പൗരനാണെങ്കിൽ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ യോജിച്ച് മുന്നേറണമെന്നും പ്രതിഷേധ സംഗമത്തിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.
സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ ശ്രീജ നെയ്യാറ്റിൻകര, അബ്ദുൽ നാസർ ഒടുങ്ങാട്, അബ്ദുൽ സലാം, മുഹ്സിൻ ആറ്റാശ്ശേരി (പ്രവാസി സംസ്കാരിക വേദി), പി.എം. നജീബ് (ഒ.ഐ.സി.സി), ആലിക്കുട്ടി ഒളവട്ടൂർ (കെ.എം.സി.സി), ബെൻസി മോഹൻ (നവയുഗം), മുജീബ് കളത്തിൽ (ദമ്മാം മീഡിയ ഫോറം), അബ്ദുറഹീം വടകര തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.