റിയാദ്: പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ച് 179 ഓളം വന്യജീവികളെ കൈവശംവെക്കുകയും പ്രദർശിപ്പിക്കുകയും ചെയ്ത സൗദി പൗരനും മൂന്ന് വിദേശികളും പിടിയിൽ. സിറിയ, ഇറാഖി, ബംഗ്ലാദേശ് രാജ്യക്കാരായ മൂന്നു പേരെയും ഒരു പൗരനെയും ദേശീയ വന്യജീവി വികസന കേന്ദ്രവുമായി ഏകോപിപ്പിച്ച് പരിസ്ഥിതി സുരക്ഷയുടെ പ്രത്യേകസേനയാണ് അറസ്റ്റ് ചെയ്തത്. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾ കൈവശം വെച്ചതിലുൾപ്പെടും.
പാരിസ്ഥിതിക വ്യവസ്ഥയുടെയും വന്യ ജീവജാലങ്ങളുടെയും അവയുടെ ഉൽപന്നങ്ങളുടെയും സംരക്ഷണത്തിനുള്ള ചട്ടങ്ങളുടെ ലംഘനമായി ഇതിനെ കണക്കാക്കുന്നതെന്ന് പരിസ്ഥിതി സേന പറഞ്ഞു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ജീവികളെ നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെൻറിന് കൈമാറിയതായും സേന വിശദീകരിച്ചു. വംശനാശഭീഷണി നേരിടുന്ന ജീവികളെ പ്രദർശിപ്പിച്ചാലുള്ള ശിക്ഷ 10 വർഷം വരെ തടവോ മൂന്ന് കോടി റിയാൽ വരെ പിഴയോ അല്ലെങ്കിൽ ഇതിലൊന്നോ ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.