ജിദ്ദ: ഗൾഫിൽ ദുരിതത്തിലായ പ്രവാസികളെ സഹായിക്കാൻ ഗൾഫ് മാധ്യമവും മീഡിയാവണ്ണും സംയുക്തമായി ഒരുക്കിയ മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയുടെ ജിദ്ദയിലെ രണ്ടാംഘട്ട ടിക്കറ്റുകൾ കൈമാറി. മലപ്പുറം സ്വദേശിയുടെ കുടുംബത്തിനാണ് ടിക്കറ്റുകൾ കൈമാറിയത്. കുടുംബം ബുധനാഴ്ച കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് തിരിക്കും. ഇദ്ദേഹം മൂന്നു മാസത്തോളമായി ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായിരുന്നു.
ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം ഇദ്ദേഹത്തോടൊപ്പം സന്ദർശക വിസയിൽ താമസിച്ചുവരികയായിരുന്നു. ചില സുമനസുകളുടെ സഹായത്തോടെയാണ് ഇവരുടെ ദൈനംദിന കാര്യങ്ങൾ കഴിഞ്ഞുപോവുന്നത്. ഇദ്ദേഹത്തിന്റെ കുടുംബത്തെ നാട്ടിലയക്കാൻ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും അവസരം ലഭിച്ചിട്ടും ടിക്കറ്റെടുക്കാൻ പ്രയാസപ്പെട്ട സാഹചര്യത്തിലാണ് ഇവർക്ക് മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയിലൂടെ ടിക്കറ്റ് ലഭ്യമാക്കിയത്.
ഇവർക്കുള്ള ടിക്കറ്റ് ഗൾഫ് മാധ്യമം, മീഡിയവണ്‍ പടിഞ്ഞാറൻ മേഖല കോർഡിനേഷന്‍ കമ്മറ്റി അംഗം സി.എച്ച്. ബഷീർ കൈമാറി. മീഡിയവൺ മാർക്കറ്റിങ് മാനേജർ റിജോ വി. ഇസ്മാഈൽ, ഗൾഫ് മാധ്യമം മാർക്കറ്റിങ് എക്സിക്യൂട്ടീവ് പി.കെ. സിറാജ്, കെ.എം. അനീസ്, സൈനുല്‍ ആബിദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.