റിയാദ്: പ്രവാസി സാംസ്കാരിക വേദി വനിത വിങ് ഈദുൽ ഫിത്ർ പ്രമാണിച്ച് റിയാദിലെ പ്രവാസി വനിതകൾക്കായി സംഘടിപ്പിച്ച ഹെന്ന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കോവിഡ് കാലമായതിനാൽ ഹെന്ന ഡിസൈൻ ചെയ്യുന്ന വിഡിയോ, ഫോട്ടോ എന്നിവ എൻട്രിയായി സ്വീകരിച്ച് ഓൺലൈനിലൂടെയാണ് മത്സരം സംഘടിപ്പിച്ചത്.
ക്രിയേറ്റിവിറ്റി, നീറ്റ്നസ്, വിഡിയോ ക്ലാരിറ്റി എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ഹഫ്ന അഷ്റഫ് ഒന്നാം സ്ഥാനവും ഫാത്വിമ ആഷിഖ രണ്ടാം സ്ഥാനവും ഷാനിബ ആമീൻ മൂന്നാം സ്ഥാനവും നേടി. ഹെന്ന ഡിസൈനർമാരായ സബ്ന, ഇർഫാന എന്നിവരാണ് മൂല്യനിർണയം നടത്തി വിജയികളെ നിശ്ചയിച്ചത്. സൗമ്യ സുനിൽ, സാബിറ ലബീബ്, ജാസ്മിൻ അഷ്റഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.