ജിദ്ദ: സെന്റര്‍ ഫോര്‍ ഇസ്ലാമിക് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് (സി.ഐ.ഇ.ആര്) നടത്തിയ മദ്റസ അഞ്ച്, ഏഴ് ക്ലാസുകളിലെ പൊതുപരീക്ഷയില്‍ ജിദ്ദ അല്‍ഹുദ മദ്റസയിൽനിന്നും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. വര്‍ത്തമാനകാല സാഹചര്യത്തില്‍ മതനിരാസം പുതിയ തലമുറയിലേക്ക് സന്നിവേശിപ്പിക്കുന്നതിന് ആസൂത്രിതമായി നടക്കുന്ന ശ്രമങ്ങളെ തിരിച്ചറിയണമെന്നും ഇസ്ലാമിക സംസ്കാരത്തിന്റെ മഹിതമായ മൂല്യങ്ങള്‍ വിദ്യാര്‍ഥികളില്‍ പ്രയോഗവത്കരിക്കാന്‍ വീടകങ്ങളില്‍ ജാഗ്രത കാണിക്കണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത മദ്റസ പ്രിന്‍സിപ്പൽ ലിയാഖത്തലിഖാന്‍ അഭിപ്രായപ്പെട്ടു. മദ്റസ കണ്‍വീനര്‍ ജമാല്‍ ഇസ്മാഈൽ ആധ്യക്ഷത വഹിച്ചു.
ഇസ്ലാഹി സെന്റര്‍ ജിദ്ദ ഭാരവാഹികളായ അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, സലാഹ് കാരാടന്‍, പ്രബോധകൻ ശമീര്‍ സ്വലാഹി എന്നിവര്‍ വിജയികളെ അനുമോദിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ആര്യന്തൊടിക സമാപന ഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.