ജിദ്ദ: 'ഇസ്ലാം ആശയസംവാദത്തിന്റെ സൗഹൃദ നാളുകൾ'എന്ന തലക്കെട്ടിൽ തനിമ സൗദിയിൽ നടത്തിയ കാമ്പയിനോടനുബന്ധിച്ച് തനിമ ജിദ്ദ കമ്മിറ്റി ജിദ്ദ മലയാളി സമൂഹത്തിനിടയിൽ നടത്തിയ പ്രശ്നോത്തരിയുടെ വിജയികളെ പ്രഖ്യാപിച്ചു. മലപ്പുറം പടിഞ്ഞാറേമുറി സ്വദേശിനി നജിയ തേയുംപാടിക്കാണ് ഒന്നാം സ്ഥാനം. ബദർ തമാം പോളിക്ലിനിക്കിലെ ഓർത്തോപീഡിഷൻ ആലത്തൂർ സ്വദേശി ഡോ. ഉമർ അബ്ദുൽ ഷുക്കൂർ രണ്ടാം സ്ഥാനത്തിന് അർഹനായി. ഇർഫാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയ ചേർത്തല സ്വദേശിനി ലിസി മാത്യു മൂന്നാം സ്ഥാനവും നേടി. നൂറിലധികം വന്ന എൻട്രികളിൽനിന്നാണ് വിജയികളെ കണ്ടെത്തിയതെന്നും പ്രശ്നോത്തരിയിൽ പങ്കെടുത്ത എല്ലാവരെയും അനുമോദിക്കുന്നതായും വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ഉടനെ നടക്കുന്ന പൊതുപരിപാടിയിൽ വെച്ച് വിതരണം ചെയ്യുമെന്നും തനിമ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.