സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ, ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസ്​

ഫ​ല​സ്​​തീ​ൻ ജ​ന​​ത​ക്കൊ​പ്പം, സം​ഘ​ർ​ഷം ത​ട​യാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​ -സൗ​ദി കി​രീ​ടാ​വ​കാ​ശി

ജി​ദ്ദ: ഫ​ല​സ്​​തീ​ൻ ജ​ന​ത​ക്കൊ​പ്പം നി​ല​കൊ​ള്ളു​മെ​ന്നും സം​ഘ​ർ​ഷം ത​ട​യാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും​ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ. ഫ​ല​സ്​​തീ​നും ഇ​സ്രാ​യേ​ലി​നു​മി​ട​യി​ൽ രൂ​ക്ഷ​മാ​യ സം​ഘ​ർ​ഷം ത​ട​യാ​നും പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ അ​ത്​ പ​ട​രാ​തി​രി​ക്കാ​നും എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര, പ്രാ​ദേ​ശി​ക വി​ഭാ​ഗ​ങ്ങ​ളു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ രാ​ജ്യം സാ​ധ്യ​മാ​യ ശ്ര​മ​ങ്ങ​ളെ​ല്ലാം ന​ട​ത്തു​ക​യാ​ണെ​ന്നും ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സു​മാ​യി​ ഫോ​ണി​ൽ സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഗ​സ്സ​യി​ലെ​യും ചു​റ്റു​പാ​ടു​ക​ളി​ലെ​യും സൈ​നി​കാ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചും സി​വി​ലി​യ​ന്മാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന മോ​ശ​മാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചും മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും സം​ബ​ന്ധി​ച്ചും ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു.

അ​ന്താ​രാ​ഷ്​​ട്ര മാ​നു​ഷി​ക നി​യ​മം പാ​ലി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും സാ​ധാ​ര​ണ​ക്കാ​രെ ല​ക്ഷ്യം​വെ​ച്ചു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ എ​ത്ര​യും​പെ​​ട്ടെ​ന്ന്​ അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കി​രീ​ടാ​വ​കാ​ശി ഊ​ന്നി​പ്പ​റ​ഞ്ഞു. മാ​ന്യ​മാ​യ ജീ​വി​ത​ത്തി​നു​ള്ള ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നും പ്ര​തീ​ക്ഷ​ക​ളും അ​ഭി​ലാ​ഷ​ങ്ങ​ളും സാ​ക്ഷാ​ത്ക​രി​ക്കാ​നും ന്യാ​യ​വും ശാ​ശ്വ​ത​വു​മാ​യ സ​മാ​ധാ​നം കൈ​വ​രി​ക്കാ​നു​മു​ള്ള അ​വ​കാ​ശ​ത്തി​ന്​ ഫ​ല​സ്തീ​ൻ ജ​ന​ത​ക്കൊ​പ്പം സൗ​ദി അ​റേ​ബ്യ നി​ല​കൊ​ള്ളു​മെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു. സൗ​ദി​യു​ടെ പി​ന്തു​ണ​​ക്ക്​ ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ൻ​റ്​ സൗ​ദി ഭ​ര​ണ​കൂ​ട​ത്തി​ന്​ ന​ന്ദി പ​റ​ഞ്ഞു. സൗ​ദി​യു​ടെ ഉ​റ​ച്ച നി​ല​പാ​ടു​ക​ളെ​യും ഫ​ല​സ്തീ​ൻ ജ​ന​ത​ക്കൊ​പ്പം നി​ൽ​ക്കാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ​യും അ​ദ്ദേ​ഹം​ അ​ഭി​ന​ന്ദി​ച്ചു.

അ​തേ​സ​മ​യം, ഫ​ല​സ്​​തീ​ൻ-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ സൗ​ദി​യു​ടെ ഉൗ​ർ​ജി​ത ശ്ര​മം തു​ട​രു​ക​യാ​ണ്. ഇ​തി​െൻറ ഭാ​ഗ​മാ​യി കി​രീ​ടാ​വ​കാ​ശി വി​വി​ധ അ​റ​ബ്​ രാ​ഷ്​​ട്ര നേ​താ​ക്ക​ളു​മാ​യി ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ചു. ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ ത​ങ്ങ​ളു​ടെ രാ​ജ്യം അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന് കി​രീ​ടാ​വ​കാ​ശി നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ശേ​ഷ​മാ​ണ്​ വി​വി​ധ രാ​ഷ്​​ട്ര നേ​താ​ക്ക​ളു​മാ​യി അ​ദ്ദേ​ഹം ​ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ച​ത്.

ഇൗ​ജി​പ്​​ത്​ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ് അ​ൽ​സീ​സി, ജോ​ർ​ഡ​ൻ രാ​ജാ​വ്​ അ​ബ​ദു​ല്ല ര​ണ്ടാ​മ​ൻ എ​ന്നി​വ​രു​മാ​യി കി​രീ​ടാ​വ​കാ​ശി ഫോ​ണി​ൽ സം​സാ​രി​ച്ചു. ഗ​സ്സ​യി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും സം​ഘ​ർ​ഷം ത​ട​യു​ന്ന​തി​നും മേ​ഖ​ല​യി​ലെ വ്യാ​പ​നം ത​ട​യു​ന്ന​തി​നും അ​ന്താ​രാ​ഷ്​​ട്രീ​യ​വും പ്രാ​ദേ​ശി​ക​വു​മാ​യ ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് കി​രീ​ടാ​വ​കാ​ശി​യും ഇൗ​ജി​പ്​​ത്​ പ്ര​സി​ഡ​ൻ​റും ച​ർ​ച്ച ചെ​യ്​​തു.

സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തോ​ടെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന മോ​ശ​മാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചും പ്ര​ദേ​ശ​ത്തി​െൻറ സു​ര​ക്ഷ​യും സ്ഥി​ര​ത​യും സം​ബ​ന്ധി​ച്ചു​മാ​ണ്​ ജോ​ർ​ഡ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ല്ല ര​ണ്ടാ​മ​നു​മാ​യി സം​സാ​രി​ച്ച​ത്.

Tags:    
News Summary - With the Palestinian people,Making efforts to avoid conflict- Saudi crown prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.