ദമ്മാം: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.എഫ്) ദമ്മാം കൗൺസിൽ കുടുംബാംഗങ്ങളെയും കുട്ടികളെയും ഉൾപ്പെടുത്തി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അൽ ഖോബാർ അപ്സര റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ ഒരുക്കിയ സംഗമത്തിൽ ഗ്ലോബൽ, മിഡിലീസ്റ്റ്, നാഷനൽ നേതാക്കൾ പങ്കെടുത്തു. ശിഹാബ് കൊയിലാണ്ടി റമദാൻ സന്ദേശം നൽകി. പ്രസിഡൻറ് നവാസ് ചൂനാട് അധ്യക്ഷത വഹിച്ചു. അടുത്ത രണ്ടുവർഷ പ്രവർത്തനത്തെ കുറിച്ച് മിഡിലീസ്റ്റ് പ്രസിഡൻറ് വർഗീസ് പെരുമ്പാവൂർ വിശദീകരിച്ചു.
നാഷനൽ പ്രസിഡൻറ് ഷബീർ ആക്കോട്, നാഷനൽ ചാരിറ്റി കോഓഡിനേറ്റർ മുസ്തഫ തലശ്ശേരി, ദമ്മാം കൗൺസിൽ വൈസ് പ്രസിഡൻറ് ചന്ദൻ ഷേണായി, വനിത വിങ് കോഓഡിനേറ്റർ ബാസിഹാൻ നടുക്കണ്ടി എന്നിവർ സംസാരിച്ചു. പ്രിൻസ് ജോർജ്, നിതിൻ കണ്ടമ്പേത്ത്, ഷാഫി, മുസ്തഫ പാവയിൽ, മുഹമ്മദ് തൻസിൽ, മിനി നവാസ്, ഷംന നജീം, മുബീന മുസ്തഫ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജയരാജ് കൊയിലാണ്ടി സ്വാഗതവും ട്രഷറർ നജീം ബഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.