റിയാദ്: സൗദി അറേബ്യയിൽ സ്റ്റേഡിയങ്ങളിലും കായിക മത്സരങ്ങൾ നടക്കുന്ന മറ്റിടങ്ങളിലും വനിതകൾക്കും കുടുംബങ്ങൾക്കും പ്രവേശനം നൽകാൻ തീരുമാനം.
2018 തുടക്കത്തിൽ ഇതിന്തുടക്കമാകുമെന്ന് സൗദി ജനറൽ സ്േപാർട്സ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് അറിയിച്ചു. റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങളിലെ പ്രധാന സ്റ്റേഡിയങ്ങൾ കുടുംബങ്ങളെ സ്വീകരിക്കാൻ പാകത്തിൽ ജനുവരിയോെട പുനഃക്രമീകരിക്കും. കഴിഞ്ഞമാസം നടന്ന സൗദി ദേശീയദിനാഘോഷ ചടങ്ങുകളിൽ വനിതകൾക്കും പ്രവേശനം അനുവദിച്ചിരുന്നു. മുൻകാലങ്ങളിൽ പുരുഷൻമാർക്ക് മാത്രമായിരുന്നു ഇത്തരം പരിപാടികളിൽ പ്രവേശന അനുമതി ഉണ്ടായിരുന്നത്. ഒക്ടോബർ ആദ്യത്തിലാണ് സൗദി ഫെഡറേഷൻ ഫോർ കമ്യൂണിറ്റി സ്പോർട്സ് പ്രസിഡൻറായി അമീറ റീമ ബിൻത് ബൻദർ നിയമിക്കപ്പെട്ടത്. ഒരു വനിത ഇൗ പദവിയിൽ വരുന്നതും ആദ്യമായിട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.