അൽഖോബാർ: ആരോഗ്യ സംരക്ഷണത്തിൽ സ്ത്രീകൾ മുന്നോട്ട് വരേണ്ടതുണ്ടെന്നും മധ്യവയസ്കരായവർ വിശേഷിച്ചും വ്യായാമത്തിനു കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്നും ജിദ്ദ അൽ-റയാൻ ക്ലിനിക് ജനറൽ ഫിസിഷ്യൻ ഡോ. വിനീത പിള്ള അഭിപ്രായപ്പെട്ടു. തനിമ അൽഖോബാർ വനിതാവിഭാഗം സ്ത്രീകൾക്കും പെൺകുട്ടികൾക്കും 'കമ്മിറ്റ് ടു ബി ഫിറ്റ്' എന്ന തലക്കെട്ടിൽ നടത്തുന്ന ആരോഗ്യ ബോധവത്കരണ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. വിനീത പിള്ള. ഫെബ്രുവരി അവസാനം വരെ നീളുന്ന കാമ്പയിനിൽ വിവിധ പരിപാടികളും ചലഞ്ചുകളും അരങ്ങേറും. വ്യായാമത്തിനും ശരീരത്തിനും നിർണിത നിയമങ്ങൾ ഇല്ലെന്നും അവരവർക്ക് കഴിയുന്നതേ ചെയ്യാവൂ എന്നും അബൂദബിയിൽ ഫിറ്റ്നസ് പരിശീലകയായി പ്രവർത്തിക്കുന്ന പോർച്ചുഗൽ സ്വദേശിനി ജോവാന ഫെർണാണ്ടസ് അഭിപ്രായപ്പെട്ടു.
ന്യൂട്രിഷൻ കൗൺസിലർ അമിത ഷാേൻറാ, സുമ്പ പരിശീലക സോണിയ മാക്സിമില്ലൻ തുടങ്ങിയവർ വിഷയാവതരണം നടത്തിയത് വിജ്ഞാനപ്രദമായി. സദസ്യരുടെ ചോദ്യങ്ങൾക്ക് പ്രഭാഷകർ മറുപടി നൽകി. തനിമ വനിതാ സോനൽ പ്രസിഡൻറ് റസീന റഷീദ് അധ്യക്ഷത വഹിച്ചു. കാമ്പയിൻ കോഓഡിനേറ്റർ ആരിഫ നജ്മുസ്സമാൻ കാമ്പയിനെ കുറിച്ച് വിശദീകച്ചു. മുസ്ലിഹ ഹിശാം സ്വാഗതം പറഞ്ഞു. ഫൗസിയ അനീസ് അവതാരകയായിരുന്നു. ഹുദ മൻഹാം ഖിറാഅത്ത് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.