മക്ക: കേരളത്തിൽനിന്ന് മഹ്റം (ആൺതുണ) ഇല്ലാതെ ഹജ്ജ് നിർവഹിക്കാനെത്തിയ ആദ്യ സംഘം വനിതാ തീർഥാടകർക്ക് മക്കയിലെ താമസസ്ഥലത്ത് തനിമ വളന്റിയർമാർ ഊഷ്മള സ്വീകരണം നൽകി. വെള്ളിയാഴ്ച പുലർച്ചയെത്തിയ ആദ്യ സംഘം തീർഥാടകരെ സ്വീകരിക്കാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വളന്റിയർമാരെത്തിയിരുന്നു. സമ്മാനങ്ങൾ കൈമാറി ഹാജിമാരെ ഇവർ വരവേറ്റു. ബാഗേജുകൾ കണ്ടെത്തുന്നതിനും ബസിൽനിന്ന് റൂമുകളിലെ ത്തിക്കുന്നതിനും, ഭക്ഷണം നൽകിയും വളന്റിയർമാർ നടത്തിയ സേവനം ആൺ തുണയില്ലാതെയെത്തിയ തീർഥാടകർക്ക് ആശ്വാസമായി. മഹ്റം ഇല്ലാതെ എത്തിയ വനിതാ ഹാജിമാർക്കിടയിൽ സേവനം നടത്താൻ തനിമ വളന്റിയർ ടീം പ്രത്യേകം വനിത വിങിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ സേവനം ഈ വിഭാഗത്തിലെത്തിയ തീർഥാടകർക്ക് മുഴുസമയവും ലഭിക്കും. സ്വീകരണത്തിന് ഷാനിബ നജാത്ത്, മുന അനീസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.