അൽഖോബാർ: വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസ് വുമൺസ് ഫോറം ‘വിൻറർ ബാഷ്' എന്ന പേരിൽ ക്രിസ്മസ് ന്യൂഇയർ പരിപാടി സംഘടിപ്പിച്ചു. ഗ്ലോബൽ വുമൺസ് ഫോറം ജോയിൻറ് സെക്രട്ടറി സോഫിയ താജു ഉത്ഘാടനം ചെയ്തു. ഖോബാർ പ്രസിഡൻറ് ഷംല നജീബ് അധ്യക്ഷത വഹിച്ചു. കുട്ടികൾക്കും സ്ത്രീകൾക്കുമായി വിവിധ തരം ഗെയിമുകളും കലാപരിപാടികളും അരങ്ങേറി. സംഘടനയിലേക്ക് പുതുതായി കടന്നുവന്ന അംഗങ്ങളെ പരിചയപ്പെടുന്നതിനും അംഗങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പരിപാടി സഹായകരമായി എന്ന് വുമൺസ് ഫോറം ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ഷെമീം കാട്ടാക്കട, ആസിഫ് താനൂർ, അജീം ജലാലുദീൻ, ഹുസ്ന ആസിഫ് തുടങ്ങിയവർ സംസാരിച്ചു. മിഡിൽ ഈസ്റ്റ് റിജ്യൻ വൈസ് പ്രസിഡൻറ് നജീബ് എരഞ്ഞിക്കൽ പുതിയ അംഗങ്ങളെ സദസിന് പരിചയപ്പെടുത്തി. ലക്കി ഡ്രോയിൽ നിഷ അനിൽ, അബ്ദുസ്സലാം എന്നിവർ സമ്മാനങ്ങൾ നേടി. പ്രജിത അനിൽകുമാർ, സാജിത ഷഫീഖ്, റീജ അഷ്റഫ്, ഷെറീന ഷമീം, ഭാവന ദിനേശ്, റീന നവാസ് ജെസ്സി നിസാം, ഷീജ ആജീ, ജമീല ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി. ഷെബി ഹാരിസ് അവതാരകയായിരുന്നു. അനു ദിലീപ് സ്വാഗതവും സുജ റോയ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.