ജുബൈൽ: രാജ്യത്തെ സാമ്പത്തികനില മെച്ചപ്പെടുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലെ പകുതിയിലധികം ജീവനക്കാരും തൊഴിലുടമകളും ഈ വർഷം ശമ്പള വർധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സർവേ. യു.എ.ഇ കേന്ദ്രീകരിച്ചുള്ള ഹെയ്സ് റിക്രൂട്ട്മെൻറ് സ്ഥാപനം 600ലധികം പ്രഫഷനലുകളെ ഉപയോഗിച്ച് തൊഴിലാളികളിലും ഉടമകളിലും നടത്തിയ സർവേയിലാണ് ഇങ്ങനെ രേഖപ്പെടുത്തിയത്.
കോവിഡ് പകർച്ചവ്യാധി 2020ൽ സൗദിയിലെ ശമ്പളത്തെ പ്രതികൂലമായി ബാധിക്കുകയും ഒമ്പതു ശതമാനം പേർക്കും ശമ്പളം വെട്ടിക്കുറവ് അനുഭവപ്പെടുകയും ചെയ്തു. 2021ൽ തൊഴിൽ വിപണിക്ക് കാര്യമായ പുരോഗതി കൈവരിക്കാൻ കഴിയുമെന്ന് സർവേയിൽ തൊഴിലുടമകളും തൊഴിലാളികളും പ്രതീക്ഷ രേഖപ്പെടുത്തി. അടുത്ത ഒരു വർഷത്തിനുള്ളിൽ ശമ്പളം വർധിക്കുമെന്നാണ് അവർ കരുതുന്നത്. ലോകമെമ്പാടും സാമ്പത്തിക പ്രത്യാഘാതമുണ്ടായിട്ടും 39 ശതമാനം പേർക്ക് സൗദിയിൽ ശമ്പളവർധന ലഭിക്കുകയുണ്ടായി.2021ലെ ശമ്പളത്തിെൻറയും സൗദിയുടെ മൊത്തത്തിലുള്ള തൊഴിൽ വിപണിയുടെയും കാഴ്ചപ്പാട് കൂടുതൽ മികച്ചതാണെന്ന് മിഡിലീസ്റ്റിലെ ഹെയ്സ് മാനേജിങ് ഡയറക്ടർ ക്രിസ് ഗ്രീവ്സ് പറഞ്ഞു.
കോവിഡിെൻറ പ്രതികൂല പ്രത്യാഘാതങ്ങളിൽനിന്ന് സൗദിയെ ഒഴിവാക്കിയിട്ടില്ല. ആഗോളതലത്തിൽ നോക്കുമ്പോൾ സൗദിയുടെ തൊഴിൽ വിപണി വളരെ മികച്ചതായിരുന്നു.
യു.എ.ഇയിലെ പ്രഫഷനലുകൾ രണ്ടുതവണ (18 ശതമാനം) സൗദിയെക്കാൾ ശമ്പളം വെട്ടിക്കുറവ് നേരിട്ടു. യു.എ.ഇയിലെ പകുതി (45 ശതമാനം) തൊഴിലുടമകളും ജീവനക്കാരെ പിരിച്ചുവിടാൻ നിർബന്ധിതരായി. വിഷൻ 2030 അനുസരിച്ച് എണ്ണയിതര വരുമാന മാർഗങ്ങളിൽ സർക്കാർ നടത്തുന്ന നിക്ഷേപം സൗദി സമ്പദ്വ്യവസ്ഥയുടെ ഊർജസ്വലതയെ എടുത്തുകാണിക്കുന്നതായും സർവേ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.