ജിദ്ദ: രാജ്യത്ത് 'ഫ്രീ' വിസയിൽ എത്തി സ്വന്തം നിലക്ക് ജോലി ചെയ്യുന്ന വിദേശികളുടെ സ്പോൺസർമാർക്ക് സൗദി പാസ്പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റിെൻറ മുന്നറിയിപ്പ്. ഇത്തരം നടപടികൾക്ക് മൂന്നു മാസം ജയിൽ ശിക്ഷയും അരലക്ഷം റിയാൽ പിഴയും ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ഓരോ തൊഴിലാളിയുടെയും എണ്ണത്തിന് അനുസരിച്ചാകും പിഴ. സൗദിയിൽ വിവിധ സ്ഥാപനങ്ങൾക്ക് നിശ്ചിത എണ്ണം വിസ അനുവദിക്കാറുണ്ട്. ഇതു സ്ഥാപനത്തിന് പുറത്തേക്ക് മറിച്ചു കൊടുക്കുന്ന രീതിക്കെതിരെയാണ് ജവാസത്തിെൻറ മുന്നറിയിപ്പ്. ഇങ്ങനെയുള്ള ജോലിക്കാരിൽനിന്നും പ്രതിമാസം പണം പറ്റുന്ന സ്പോൺസർമാർക്ക് എതിരെയാണ് താക്കീത്. ഈ രീതിയില്‍ നിയമം ലംഘിച്ച് തൊഴിലെടുക്കുന്ന പ്രവാസികൾ പിടിക്കപ്പെട്ടാൽ നാടുകടത്തും. തൊഴിൽ വിപണി സുതാര്യമാക്കുന്നതിെൻറ ഭാഗമായി പരിശോധനയും ഉണ്ടാകും.
ഇത്തരക്കാരെ ജോലിക്ക് നിർത്തിയാൽ സ്പോൺസർമാർക്ക് മൂന്നു മാസം വരെ ജയിൽ ശിക്ഷയും 50,000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും. പുറത്തു ജോലി ചെയ്യാൻ അനുമതി നൽകിയ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ചാകും പിഴ. കൂടാതെ, സ്പോൺസർക്ക് ഒരു വർഷം വരെ റിക്രൂട്ട്മെൻറ് വിലക്കും ഏര്‍പ്പെടുത്തും. തൊഴിലാളിക്ക് ആറു മാസം തടവും അരലക്ഷം റിയാൽ പിഴയും കൂടാതെ നാടുകടത്തലുമാകും ശിക്ഷ.
മറ്റൊരു സ്പോൺസറുടെ കീഴിലുള്ള ജീവനക്കാരനെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്കും പിഴയും നടപടിയും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.