ജിദ്ദ: 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെ ലക്ഷ്യമിട്ടുള്ള ആരോപണങ്ങളെ നേരിടാൻ ആ രാജ്യത്തിനൊപ്പം നിൽക്കുമെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ വ്യക്തമാക്കി. ഇത്തരമൊരു മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന ഇസ്ലാമിക ലോകത്തെ ആദ്യത്തെ അംഗരാജ്യമാണ് ഖത്തർ. മാനുഷികവും ആഗോളവുമായാണ് ഈ വിഷയത്തെ ഒ.ഐ.സി കാണുന്നത്. ലോകരാജ്യങ്ങൾക്കിടയിൽ ഐക്യദാർഢ്യത്തിെൻറയും പരസ്പരാശ്രിതത്വത്തിെൻറയും മനോഭാവം പ്രചരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതോടെയാണ് പുതിയ ആരോപണങ്ങൾ ഉയർന്നുവന്നത്. അത് അപലപനീയമാണ്. ലോകകപ്പ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന ഒരു രാജ്യം ഇത്തരത്തിലുള്ള ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമാകുന്നത് ആദ്യ സംഭവമാണെന്നും സെക്രട്ടറി ജനറൽ പറഞ്ഞു. ജിദ്ദയിൽ നടന്ന അംഗ രാജ്യങ്ങളിലെ യുവജന-കായിക മന്ത്രിമാരുടെ അഞ്ചാമത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക കപ്പ് ഫുട്ബാൾ മത്സരം സംഘടിപ്പിക്കാനുള്ള ഖത്തറിെൻറ ഒരുക്കങ്ങളെ അദ്ദേഹം പ്രശംസിച്ചു. ലോകകപ്പിന് ആതിഥേത്വം വഹിക്കുന്നതിലൂടെ അറബ്, മുസ്ലിം യുവാക്കൾക്ക് കൂടുതൽ അഭിമാനിക്കാവുന്ന അവസരമാണ് കൈവന്നിരിക്കുന്നത്. നിരവധി യുവജന സംരംഭങ്ങളെ അത് പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.