ജുബൈൽ: അടുത്ത വർഷം മാർച്ച് ആറു മുതൽ ഒമ്പത് വരെ റിയാദിൽ നടക്കുന്ന ലോക പ്രതിരോധ പ്രദർശന വേദിയുടെ രണ്ടാംഘട്ട ജോലികൾ റിയാദിൽ ആരംഭിച്ചു. ആഗോള പ്രതിരോധ വ്യവസായത്തിൽ സൗദി അറേബ്യയുടെ ഭാഗധേയം ഊട്ടിയുറപ്പിക്കാനും വ്യവസായ പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുമുള്ള നീക്കത്തിെൻറ ഭാഗമാണ് ജനറൽ അതോറിറ്റി ഫോർ മിലിറ്ററി ഇൻഡസ്ട്രീസിെൻറ (ജി.എ.എം.ഐ) നേതൃത്വത്തിൽ നടക്കുന്ന വേൾഡ് ഡിഫൻസ് ഷോ.
കര, കടൽ, വായു, സുരക്ഷ, ഉപഗ്രഹം എന്നിങ്ങനെ അഞ്ച് മേഖലകളിലുള്ള പ്രതിരോധ സംവിധാനങ്ങളുടെ പ്രദർശനമാണ് അരങ്ങേറുക. സൈനിക ചെലവിെൻറ 50 ശതമാനം പ്രാദേശികവത്കരിക്കാനുള്ള വിഷൻ 2030െൻറ ലക്ഷ്യം സാക്ഷാത്കരിക്കാൻ പ്രദർശനം സഹായിക്കും. ലോകമെമ്പാടുമുള്ള സർക്കാറുകളുമായും പ്രതിരോധ നിർമാതാക്കളുമായും കൂടുതൽ സഹകരണം ഉറപ്പിക്കാനും പ്രദർശനം ലക്ഷ്യംവെക്കുന്നു. ഫ്ലാഗ്ഷിപ് ഇവൻറിെൻറ എക്സിബിഷൻ ഹാളുകൾ, ആക്സസ് റോഡുകൾ, കാർ പാർക്കിങ് മേഖലകൾ എന്നിവയുടെ നിർമാണത്തിനായി ഒരു ദശലക്ഷം ടണ്ണിലധികം ഭൂമി തയാറാക്കിയതായി ജി.എ.എം.ഐ അറിയിച്ചു. രണ്ട് ഹാളുകളിൽ ആദ്യത്തേത് ഈ വർഷം ഒക്ടോബറോടെ പൂർത്തിയാകും. 2021 ഡിസംബറോടെ രണ്ടാമത്തെ ഹാൾ, ആക്സസ് റോഡ്, കരസേന പ്രദർശന മേഖല, മുറ്റം എന്നിവ പൂർത്തിയാകും. ഗുണഭോക്താക്കളും വിതരണക്കാരും തമ്മിലുള്ള മികച്ച ഇടപെടലുകൾക്ക് ആതിഥേയത്വം വഹിക്കുന്ന ഡസൻകണക്കിന് ഹോസ്പിറ്റാലിറ്റി സ്യൂട്ടുകൾ പ്രവേശന കേന്ദ്രത്തിൽ സ്ഥാപിക്കും.
75 ബുൾഡോസറുകൾ, 53 ടിപ്പർ ട്രക്കുകൾ, 15 എക്സ്കവേറ്ററുകൾ, 12 റോളർ കോംപാക്ടറുകൾ എന്നിവയുൾപ്പെടെ നൂറുകണക്കിന് നിർമാണ വാഹനങ്ങളും ആയിരത്തോളം ജീവനക്കാരും പ്രവർത്തന നിരതമാണ്. റൺവേ ശരിയാക്കുന്നതുൾെപ്പടെ ഉത്ഖനന പ്രവർത്തനങ്ങളുടെ 89 ശതമാനം ജോലികൾ പൂർത്തിയായി. നാലുദിവസത്തെ പരിപാടിയിൽ ഏറ്റവും പുതിയ സൈനിക വിമാനത്തിെൻറ പ്രകടനങ്ങൾ അരങ്ങേറും. പ്രതിരോധ വ്യവസായത്തിെൻറ അഞ്ച് മേഖലകളിലുടനീളം സാങ്കേതിക സമന്വയത്തിനായി സമർപ്പിക്കപ്പെട്ട ആദ്യത്തെ പരിപാടിയാണിതെന്ന് വേൾഡ് ഡിഫൻസ് ഷോ സി.ഇ.ഒ ഷോൺ ഓർമ്രോഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.