ജുബൈൽ: ലോക മലയാളി കൗൺസിലിെൻറ ഗാനാലാപന മത്സരത്തിൽ ജുബൈൽ ഇന്ത്യൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി മിഷേൽ മറിയക്ക് ഒന്നാം സ്ഥാനം. ഖോബാർ കേന്ദ്രമായി സംഘടിപ്പിച്ച മത്സരത്തിലാണ് ഗാനത്തിന് ഒന്നാം സ്ഥാനവും കവിതക്ക് മൂന്നാം സ്ഥാനവും ലഭിച്ചത്.
1967ൽ പുറത്തിറങ്ങിയ 'നഗരമേ നന്ദി' എന്ന സിനിമയിൽ എസ്. ജാനകി പാടിയ 'മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവത്ത്' എന്ന ഗാനമാലപിച്ചാണ് ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്ന് മത്സരാർഥികൾ മാറ്റുരച്ച മത്സരത്തിൽ മിഷേൽ വിജയിയായത്. കുമാരനാശാെൻറ 'കുട്ടിയും തള്ളയും' എന്ന കവിതയിലെ 'ഈ വല്ലിയിൽനിന്നു ചെമ്മേ, പൂക്കൾ പോവുന്നിതാ പറന്നമ്മേ' എന്ന് തുടങ്ങുന്ന വരികൾ ആലപിച്ചാണ് മൂന്നാം സ്ഥാനം നേടിയത്. വോയ്സ് ഓഫ് ജുബൈൽ, കീ ഫ്രെയിം ഇൻറർനാഷനൽ, സംഗീത് ഭവൻ എന്നീ ഗ്രൂപ്പുകളിൽ സ്ഥിരം ഗായികയാണ്. രവീന്ദ്രൻ മാഷിെൻറ കീഴിൽ കർണാടിക് സംഗീതം പഠിക്കുന്നുണ്ട്. ജുബൈലിൽ ലിൻഡെ കമ്പനിയിൽ ഓപറേറ്ററായി ജോലി ചെയ്യുന്ന പാലാ രാമപുരത്ത് വീട്ടിൽ ദിനു ജോസിെൻറയും അമ്പിളിയുടെയും മകളാണ്. സഹോദരൻ: ജോ ഇമ്മാനുവേൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.