റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലും വിമൻസ് ഫോറവും സംയുക്തമായി റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വാർഷിക പൊതുയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻറ് വല്ലി ജോസ് അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ പ്രസിഡൻറ് അൻഷാദ് കൂട്ടുകുന്നം ആമുഖ പ്രസംഗം നടത്തി. രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അഞ്ജു അനിയനും വരവുചെലവ് കണക്കുകൾ ട്രഷറർ സബ്രിൻ ഷംനാസും അവതരിപ്പിച്ചു. അലി ആലുവ, ഷംനാദ് കരുനാഗപ്പള്ളി, ജലീൽ പള്ളാത്തുരുത്തി, നിഅ്മത്തുല്ല പുത്തൂർപള്ളിക്കൽ, വല്ലി ജോസ്, അഞ്ജു അനിയൻ, സബ്രിൻ ഷംനാസ് എന്നിവർ സംസാരിച്ചു.
ശിഹാബ് കൊട്ടുകാട് (ഗ്ലോബൽ വൈ. പ്രസി.), മുഹമ്മദാലി മരോട്ടിക്കൽ (ഗ്ലോബൽ ഇവൻറ് കോഓഡിനേറ്റർ), സലാം പെരുമ്പാവൂർ (മിഡിൽ ഈസ്റ്റ് ജോ. സെക്ര.), നാസർ ലെയ്സ് (മിഡിൽ ഈസ്റ്റ് വൈ. പ്രസി.) എന്നിവരുടെ നേതൃത്വത്തിൽ പുതിയ വിമൻസ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു. 2022-2023 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ: സബ്രിൻ ഷംനാസ് (കോഓഡിനേറ്റർ), വല്ലി ജോസ് (പ്രസി.), അഞ്ജു അനിയൻ (സെക്ര.), ഹമാനി റഹ്മാൻ (ട്രഷ.), സംഗീത അനൂപ്, ജീവ ചാക്കോ (വൈ. പ്രസി.), ബിൻസി ജാനിഷ്, സ്വപ്ന ജോൺസൺ (ജോ. സെക്ര.), രഞ്ജിനി വിജേഷ് (ചാരിറ്റി, സാമൂഹികക്ഷേമം), മിനുജ മുഹമ്മദ് (മീഡിയ, പബ്ലിക് റിലേഷൻസ്), കാർത്തിക സനീഷ് (കലാ സാംസ്കാരികം), റുഫൈദ ശിഹാബ് (യൂത്ത് ആൻഡ് സ്പോർട്സ്), അഞ്ജു സജിൻ (ഐ.ടി ആൻഡ് എച്ച്.ആർ), അനു രാജേഷ്, സലീന ജെയിംസ് (ആരോഗ്യം), അഞ്ജു ആനന്ദ് (മിഷൻ ടാലൻറ്), ശാരിക സുദീപ് (ഇവൻറ് കോഓഡിനേറ്റർ), ബിന്ദു സാബു (പ്രോഗ്രാം കോഓഡിനേറ്റർ), ധന്യ ഷൈൻദേവ് (എജുക്കേഷൻ ആൻഡ് ട്രെയിനിങ്). സലീന ജലീൽ, ഭവ്യ ബാബു, ആതിര ഗോപി, റമീസ ശിഹാബ് തുടങ്ങിയവർ യോഗപരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ ഹമാനി റഹ്മാൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.