റിയാദ്: വേൾഡ് മലയാളി കൗൺസിലിന്റെ സമ്മർ ഫെസ്റ്റ് 2022 റിയാദിൽ അരങ്ങേറി. മലസിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ആഘോഷ പരിപാടികൾ ഇന്ത്യൻ എംബസിയിലെ കമ്യൂണിറ്റി വിഭാഗം ഫസ്റ്റ് സെക്രട്ടറി എം.ആർ. സജീവ് ഉദ്ഘാടനം ചെയ്തു.
കൗൺസിൽ പ്രസിഡന്റ് ഡോ. കെ.ആർ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സൗദി അതോറിറ്റി ഫോർ സ്മാൾ സ്കെയിൽ ഇൻഡസ്ട്രീസ് വിദ്യാഭ്യാസ ഡയറക്ടർ ഇമാദ് അൽഗോഫെയ്ലി മുഖ്യാതിഥിയായിരുന്നു. ആഘോഷങ്ങളുടെ മുന്നോടിയായി സൗദിയിലെ ഇന്ത്യൻ, ശ്രീലങ്കൻ സ്കൂളുകൾക്കായി നടത്തിയ 'മമ്മി ആൻഡ് മി' ക്വിസ് ഫൈനൽ ശ്രീലങ്കൻ ഇന്റർനാഷനൽ സ്കൂൾ ചെയർമാൻ മുഹമ്മദ് സുബൈർ ഉദഘാടനം ചെയ്തു.
ഡോ. ടി.ജെ. ഷൈൻ ക്വിസ് മാസ്റ്ററായി മത്സരങ്ങൾ നിയന്ത്രിച്ചു. തുടർന്ന് നടന്ന അവാർഡ് നിശയിൽ കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് സൗദിയിൽ നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകരെയും ഡോക്ടർമാരെയും 'കോവിഡ് വാരിയർ' അവാർഡ് നൽകി ആദരിച്ചു.
സ്തുത്യർഹമായ സേവനം നടത്തിയ സംഘടനകൾക്കും പ്രത്യേക അവാർഡുകൾ വിതരണം ചെയ്തു. ഗാനമേള, രശ്മി വിനോദ് അണിയിച്ചൊരുക്കിയ ക്ലാസിക്കൽ നൃത്തനൃത്യങ്ങൾ എന്നിവ അവാർഡ് നിശക്ക് മിഴിവേകി. ഡോ. ജയചന്ദ്രൻ, നിജാസ് പാമ്പാടിയിൽ, തങ്കച്ചൻ വർഗീസ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.