ജിദ്ദ: കോവിഡിെൻറ രണ്ടാം തരംഗത്തിന് ലോകം സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്വദേശികളും വിദേശികളും ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കുന്നത് നിർബന്ധമായും തുടരണമെന്ന് സൗദി മന്ത്രിസഭ യോഗം ആവശ്യപ്പെട്ടു. സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കോവിഡ് മുൻകരുതൽ പാലിക്കേണ്ടതിെൻറ ആവശ്യകത മന്ത്രിസഭ വ്യക്തമാക്കിയത്. കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും സ്ഥിതിവിവരക്കണക്കുകളും നിരീക്ഷണ റിപ്പോർട്ടുകളും പ്രതിരോധ നടപടികളും അവലോകനം ചെയ്തു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച നിയമനിർമാണ വ്യവസ്ഥയുടെ വിപുലീകരണത്തെ മന്ത്രിസഭ പ്രശംസിച്ചു.
നിയമപരമായ അന്തരീക്ഷം വികസിപ്പിക്കുക, ഉടനടി നീതി ലഭ്യമാക്കുക, അവകാശങ്ങളിലേക്കുള്ള പ്രവേശനം, പരിപാലനം, സ്ഥിരത എന്നിവ ഉറപ്പുവരുത്തുക, സമഗ്രതയും മനുഷ്യാവകാശവും സംരക്ഷിക്കുക, സുതാര്യത വർധിപ്പിക്കുക, അഴിമതി ചെറുക്കുക തുടങ്ങിയവ പിന്തുടർന്നുള്ള രാജ്യത്തിെൻറ മുന്നോട്ടുള്ള പ്രയാണത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ പ്രഖ്യാപനമെന്നും യോഗം വിലയിരുത്തി. അന്താരാഷ്ട്ര കമ്പനികൾ റിയാദ് നഗരത്തിൽ പ്രധാന ഒാഫിസുകൾ തുറക്കാൻ കരാറുകളിൽ ഒപ്പുവെച്ചത് പ്രാദേശികമായും ആഗോളമായും സൗദി വിപണിയുടെ പ്രാധാന്യവും വിശ്വാസവും പ്രതിഫലിക്കുന്നതാണ്.
അറബ്, പ്രാദേശിക, അന്തർദേശീയ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും മന്ത്രിസഭ ചർച്ചചെയ്തു. സൗദിയുമായി സഹകരിച്ച് പരമാധികാരം സംരക്ഷിക്കുന്നതിനും അതിനെ ലക്ഷ്യമിടുന്ന ഭീഷണികൾ പരിഹരിക്കുന്നതിനും അമേരിക്കയുടെ പ്രതിബദ്ധതയെ മന്ത്രിസഭ വീണ്ടും സ്വാഗതം ചെയ്തു. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഇറാനിയൻ ഭരണകൂടത്തിെൻറ ശത്രുതാപരമായ നടപടികൾ ഉയർത്തുന്ന ഭീഷണികൾക്കും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും തുടർച്ചയായ ലംഘനങ്ങൾക്കുമെതിരെ നടപടിയുണ്ടാകണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടുള്ള അഭ്യർഥന മന്ത്രിസഭ പുതുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.