റിയാദ്: ഗൾഫ് സഹകരണ കൗൺസിലിെൻറ (ജി.സി.സി) ചരിത്രപരമായ 41ാമത് ഗൾഫ് ഉച്ചകോടിക്ക് വേദിയായ അൽഉല പൗരാണിക കേന്ദ്രത്തിലെ 'മറായ കൺസേർട്ട് ഹാൾ' ഒരു വിസ്മയ നിർമിതിയാണ്. ചുറ്റുമുള്ള കാഴ്ചകളെ പ്രതിബിംബിക്കുന്ന കണ്ണാടി ഭിത്തികളാൽ പടുത്തുയർത്തപ്പെട്ട ഇൗ േപ്രക്ഷക മണ്ഡപം ലോകത്തെ ഏറ്റവും വലിയ കണ്ണാടി സൗധമെന്ന ഗിന്നസ് റെക്കോഡ് കഴിഞ്ഞ വർഷം സ്വന്തമാക്കിയിരുന്നു. സൗദിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ അൽഉല പൗരാണിക കേന്ദ്രത്തിൽ, യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ച അൽഹിജ്ർ പുരാവസ്തു സ്ഥലത്തുനിന്ന് 22 കിലോമീറ്റർ അകെല പ്രകൃതിദത്തവും പ്രാചീന മനുഷ്യനിർമിതവുമായ ശൈല നഗരിയിൽ പൈതൃക ശേഷിപ്പുകൾക്ക് നടുവിലാണ് മറായ ഹാൾ.
കണ്ണാടി പൊതിഞ്ഞ വലിയ ചുവരുകളുടെ ആറു സമചതുരവശങ്ങളോടു കൂടിയ ഹാളിനുള്ളിൽ 500 പേർക്കിരിക്കാനുള്ള ഇരിപ്പിടമാണുള്ളത്. 'മറായ' എന്ന അറബി പദത്തിെൻറ അർഥം കണ്ണാടി എന്നാണ്. കണ്ണാടി മണ്ഡപം എന്ന അർഥത്തിലാണ് മറായ ഹാൾ എന്ന പേര് നൽകിയിരിക്കുന്നത്. പുരാവസ്തു കേന്ദ്രമായതിനാൽ ഇത്തരമൊരു കെട്ടിടത്താൽ കാഴ്ചകൾ മറയാതിരിക്കാനാണ് ആ കാഴ്ചകൾ പ്രതിബിംബിക്കുന്ന കണ്ണാടി ഭിത്തികളാൽ പൊതിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.