യാംബു: അൽ മനാർ ഇന്റർനാഷനൽ സ്കൂളിൽ കാബിനറ്റ് തെരഞ്ഞെടുപ്പ് നടത്തി. നാല് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾ ബാലറ്റ് പേപ്പർ ഉപയോഗപ്പെടുത്തി വോട്ട് രേഖപ്പെടുത്തി. ബോയ്‌സ് വിഭാഗത്തിൽ മുഹമ്മദ് ജാബിർ ജബ്ബാർ (ഹെഡ് ബോയ്), തൽഹ മുഹമ്മദ് (ഡെപ്യൂട്ടി ഹെഡ് ബോയ്), മുസ്തഫ അഹ്‌മദ് (സ്പോർട്സ് ക്യാപ്റ്റൻ), റൈഹാൻ മുഹമ്മദ് ഫൈസി (ഡെപ്യൂട്ടി സ്പോർട്സ് ക്യാപ്റ്റൻ ), ഓസ്റ്റിൻ ബിനു (ആർട്‌സ് സെക്രട്ടറി), മുഹമ്മദ് ഫാദിൽ (വളന്റിയർ ക്യാപ്റ്റൻ) എന്നിവരും ഗേൾസ് വിഭാഗത്തിൽ ഹിബ അൽമുബാറക് (ഹെഡ്ഗേൾ ), ആയിഷ മിർസ (ഡെപ്യൂട്ടി ഹെഡ്ഗേൾ), സാറ സുൽത്താന ഷാ (സ്പോർട്സ് ക്യാപ്റ്റൻ), അലീന സമീൻ (ഡെപ്യൂട്ടി സ്പോർട്സ് ക്യാപ്റ്റൻ ), ഇൻഷാ റിയാസ് (ആർട്‌സ് സെക്രട്ടറി), ഫാത്തിമ ഉമർ സയ്ദ് മസൂദ് (വളന്റിയർ ക്യാപ്റ്റൻ) എന്നിവരെയും തെരഞ്ഞെടുത്തു.
ബോയ്സ് വിഭാഗം സ്ഥാനാരോഹണ ചടങ്ങിൽ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ബോയ്സ് സെക്ഷൻ അഡ്മിനിസ്ട്രേഷൻ മാനേജർ മുസാഹിദ് ഖാലിദ് അൽ റഫാഇ, സ്കൂൾ ബോയ്സ് സെക്ഷൻ ഹെഡ് മാസ്റ്റർ സയ്യിദ് യൂനുസ് എന്നിവർ സംബന്ധിച്ചു. അധ്യാപകൻ സംജീബ് ശ്രേസ്ത സ്വാഗതവും ഹെഡ് ബോയ് ജാബിർ ജബ്ബാർ നന്ദിയും പറഞ്ഞു.
ഗേൾസ് വിഭാഗത്തിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഗേൾസ് സെക്ഷൻ വൈസ് പ്രിൻസിപ്പൽ പി.എം. ഫാഇസ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ഗേൾസ് സെക്ഷൻ അഡ്മിനിസ്ട്രേഷൻ മാനേജർ ഖുലൂദ് സലാമ അൽ അഹ്‌മദി, കെ.ജി അഡ്മിനിസ്ട്രേഷൻ മാനേജർ മഷായിൽ മുഹമ്മദ് ഹംദാൻ, ഹെഡ്മിസ്ട്രസ് രഹന ഹരീഷ് എന്നിവർ സംബന്ധിച്ചു. അധ്യാപിക ജെർണ നേവാർ ശ്രേസ്ത സ്വാഗതവും ഹെഡ് ഗേൾ ഹിബ അൽ മുബാറക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.