യാംബു അൽമനാർ ഇൻറർനാഷനൽ സ്കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ഡോ. കെ. ദിനേശ് സംസാരിക്കുന്നു
യാംബു: അന്താരാഷ്ട്ര യോഗദിനാചരണത്തോടനുബന്ധിച്ച് യാംബു അൽമനാർ ഇൻറർനാഷനൽ സ്കൂൾ ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. 'എസെൻസ് ഓഫ് ോഗ'(യോഗയുടെ സത്ത) എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി മലപ്പുറം പ്രശാന്തി ആയുർവേദിക് ആശുപത്രിയിലെ ഡോ. കെ. ദിനേശ് വിദ്യാർഥികൾക്ക് പഠനക്ലാസെടുത്തു. ആരോഗ്യപരിപാലനത്തിനും മാനസിക പിരിമുറുക്കങ്ങൾ കുറക്കാനും യോഗ പരിശീലനം വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗയിലൂടെ ശീലമാക്കുന്ന പരിശീലനങ്ങൾ വഴി മനസ്സിനും ശരീരത്തിനും ഉണർവേകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ അധ്യക്ഷത വഹിച്ചു. അൽമനാർ ഗേൾസ് സെഷൻ വൈസ് പ്രിൻസിപ്പൽ പി.എം. ഫാഇസ, ബോയ്സ് സെഷൻ ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ്, ഗേൾസ് സെഷൻ ഹെഡ്മിസ്ട്രസ് രഹ്ന ഹരീഷ് എന്നിവർ സംബന്ധിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഇഹ്സാൻ മാലിക് ഖുർആൻ പാരായണം നടത്തി. അധ്യാപകൻ സാഗർ മാറാസിനി മോഡറേറ്ററായിരുന്നു. ഹൈസ്കൂൾ വിദ്യാർഥികളും അധ്യാപകരും സംഗമത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.