യാംബു: യാംബുവിലെ പ്രമുഖ ഫുട്ബാൾ ക്ലബുകളിലൊന്നായ എ.എം.ജെ യുനീക് എഫ്.സി റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ഇഫ്താർ സംഗമം നടത്തി.
യാംബുവിലെ വിവിധ പ്രവാസി സംഘടനാ നേതാക്കളും വിവിധ ഫുട്ബാൾ ക്ലബ് പ്രതിനിധികളും കുടുംബങ്ങളും ഫുട്ബാൾ പ്രേമികളും അടക്കം ധാരാളം ആളുകൾ സംഗമത്തിൽ പങ്കെടുത്തു. പ്രവാസം മതിയാക്കി മടങ്ങുന്ന എ.എം.ജെ യുനീക് എഫ്.സി അംഗങ്ങളായ മുഹമ്മദലി ചെറുകുളം, ഷാജു ആലപ്പാട്ട്, കബീർ വണ്ടൂർ എന്നിവർക്ക് യാത്രയയപ്പ് നൽകി.
ക്ലബിന്റെ ഉപഹാരങ്ങൾ രക്ഷാധികാരി അലിയാർ മണ്ണൂർ, അറാട്കോ മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ് മൊറയൂർ, യാംബു ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ഷബീർ ഹസ്സൻ കാരക്കുന്ന് എന്നിവർ വിതരണം ചെയ്തു. ഷാനവാസ് മസ്കൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷൈജൽ വണ്ടൂർ, ഷാജഹാൻ വണ്ടൂർ, സൈനുൽ ആബിദ് മഞ്ചേരി, ഷൗക്കത്ത് മണ്ണാർക്കാട്, റിയാസ് ശാന്തിനഗർ, അബ്ദുസ്സമദ് വണ്ടൂർ, ഷബീബ് വണ്ടൂർ, നിസാർ അകമ്പാടം, മുജീബ് നിലമ്പൂർ, ജംഷീദ് വണ്ടൂർ, ആസിഫ് ചാലിയം, ഫസൽ മമ്പാട്, സബീർ ചാപ്പനങ്ങാടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.