?????? ????????????? ???????????? ???????? ?????? ???? ??????

യാമ്പു പുഷ്പമേളയിലെ ശലഭോദ്യാനം ശ്രദ്ധയാകർഷിക്കുന്നു  

യാമ്പു: ചിത്ര ശലഭങ്ങളെ കുറിച്ചുള്ള ബോധവത്​കരണവുമായി യാമ്പു പുഷ്പമേളയിലൊരുക്കിയ ‘ബട്ടർ ഫ്ലൈ ഗാർഡൻ’ സന്ദർശകരെ ആകർഷിക്കുന്നു. പൂമ്പാറ്റകളുടെ ആവാസ വ്യവസ്ഥയെ കുറിച്ച് പുതുതലമുറക്ക് അവബോധം നൽകാനാണ് പ്രത്യേകം സംവിധാനത്തോടെ ഉദ്യാനം ഒരുക്കിയിരിക്കുന്നത്​. പാസ് മൂലം പ്രവേശനം നിയന്ത്രിച്ച പാർക്കിൽ സ്വദേശികളുടെ വർധിച്ച തിരക്കാണ് അനുഭവപ്പെടുന്നത്. ശലഭ ജീവിത ചക്രത്തിലെ മൂന്നാം ഘട്ടമായ വളർച്ചയെത്തിയ പ്യൂപ്പകൾ താൻസാനിയ, ഫിലിപ്പീൻസ്​, കോസ്​റ്ററിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത് ഇവിടെ പ്രത്യേകം തയാറാക്കിയ ഒരു കവചത്തിനുള്ളിലാക്കിയിരിക്കുന്നു.

ആവശ്യമായ കാലാവസ്ഥയും കൃത്രിമമായി ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്യൂപ്പയുടെ  കവചത്തിൽ നിന്ന് പുറത്തു വരുന്ന ശലഭങ്ങളെ പ്രത്യേകം പരിചരണം നൽകി ഉദ്യാനത്തിൽ സ്വതന്ത്രമായി വിടുന്നു. നൂറോളം പൂമ്പാറ്റകൾ ദിവസവും ഈ ഉദ്യാനത്തിൽ വിരിഞ്ഞിറങ്ങുന്നു. കുട്ടികൾക്കും മുതിർന്നവർക്കും അവയെ കൈയിൽ വെച്ച് ആസ്വദിക്കാനും സംഘാടകർ അവസരം നൽകുന്നുണ്ട്. വംശനാശം സംഭവിക്കുന്ന ചിത്ര ശലഭങ്ങളെ സംരക്ഷിക്കാനും സന്ദർശകർക്ക്‌ അവയെ കുറിച്ച് പഠനം നടത്താനുമാണ് ബട്ടർഫ്ലൈ ഗാർഡൻ ഒരുക്കിയതെന്ന് ഇതി​​െൻറ ചുമതല വഹിക്കുന്ന അനസ് അൽ ഹൗസാവി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.

വിവിധ വർണങ്ങളിലും വലിപ്പത്തിലുമുള്ള പത്തു തരം പൂമ്പാറ്റകൾ ഇവിടെയുണ്ട്​. പൂമ്പാറ്റകളെ  കുറിച്ച് ആവശ്യമായ വിവരങ്ങൾ നൽകാൻ പരിശീലകർ സജീവമാണ്.  നേന്ത്രപ്പഴം, കൈതച്ചക്ക തുടങ്ങിയവയുടെ ചെറു കഷ്ണങ്ങളും പഞ്ചസാര ചേർത്ത വെള്ളവും അങ്ങിങ്ങായി ശലഭങ്ങൾക്കായി ഇവിടെ സംവിധാനിച്ചിട്ടുണ്ട്.  

Tags:    
News Summary - Yambu-Flower Show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.