യാംബു: 'സമകാലിക പ്രവാസം സാന്ത്വനവും സാധ്യതയും' ശീർഷകത്തിൽ യാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ നടത്തുന്ന കാമ്പയിനിെൻറ ഭാഗമായി 'ഭക്ഷണമാണ് ഔഷധം' വിഷയത്തിൽ ഓൺലൈൻ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.പരിയാരം മെഡിക്കൽ കോളജ് എമർജൻസി മെഡിസിൻ മുൻ മേധാവിയും സീനിയർ കൺസൽട്ടൻറുമായ ഡോ. സുൽഫിക്കർ അലി ക്ലാസ് എടുത്തു.
വിവിധ രോഗങ്ങളെപ്പറ്റിയും പ്രവാസികൾ സ്വീകരിക്കേണ്ട ആരോഗ്യ മുൻകരുതലുകളെപ്പറ്റിയും സദസ്യരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ദുൽ റഷീദ് വേങ്ങര അധ്യക്ഷത വഹിച്ചു.ഹാഫിസ് റഹ്മാൻ മദനി മോഡറേറ്ററായിരുന്നു. ചെയർമാൻ അബൂബക്കർ മേഴത്തൂർ സംസാരിച്ചു. സെക്രട്ടറി നിയാസ് പുത്തൂർ സ്വാഗതവും മുഹമ്മദ് ഫൈസി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.