യാംബു: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനായി യാംബു കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ചെയർമാൻ മുസ്തഫ മൊറയൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.പി.എ. കരീം താമരശ്ശേരി ഓൺലൈൻ സംഗമത്തിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് നേതാവ് സത്താർ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി. പ്രവാസികളോട് ഇടത് സർക്കാർ കാണിച്ച കൊടും ക്രൂരതക്ക് ബാലറ്റിലൂടെ മറുപടി നൽകാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നതെന്നും എല്ലാ മേഖലയിലും പൂർണ പരാജയം നേരിട്ട ഇടത് ദുർഭരണം അവസാനിപ്പിക്കാൻ പ്രവാസികളുടെകൂടി കൂട്ടായ സഹകരണം ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥികളായ അബ്ദുസമദ് സമദാനി, ഡോ. എം.കെ. മുനീർ, അഡ്വ. യു.എ. ലത്തീഫ്, മഞ്ഞളാംകുഴി അലി, പി.കെ. ഫിറോസ് എന്നിവർ സംസാരിച്ചു.
സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ഖാദർ ചെങ്കള, നാസർ നടുവിൽ, ബഷീർ പൂളപ്പൊയിൽ എന്നിവർ സംസാരിച്ചു. സാഹിൽ മുഹമ്മദ് ഖുർആൻ പാരായണം നടത്തി. യാംബു സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മാമുക്കോയ ഒറ്റപ്പാലം പരിപാടി നിയന്ത്രിച്ചു. ജോയൻറ് സെക്രട്ടറി നിയാസ് പുത്തൂർ സ്വാഗതവും ട്രഷറർ അലിയാർ ചെറുകാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.