യാംബു: കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. യാംബു ബിൻ ദിഹാഇസ് ഹോട്ടലിൽ നടന്ന ഇഫ്താർ സംഗമത്തിൽ യാംബുവിലെ വിവിധ മത, രാഷ്ട്രീയ, സാംസ്കാരിക, സന്നദ്ധ സംഘടന നേതാക്കളും പ്രവർത്തകരും അടക്കം ആയിരത്തോളം ആളുകൾ പങ്കെടുത്തു.
ഒ.പി. അഷ്റഫ് മൗലവി കണ്ണൂർ റമദാൻ സന്ദേശം നൽകി. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി സ്വാഗതം പറഞ്ഞു. കെ.പി.എ. കരീം താമരശ്ശേരി, മുസ്തഫ മൊറയൂർ, അയ്യൂബ് എടരിക്കോട്, മാമുക്കോയ ഒറ്റപ്പാലം, അലിയാർ മണ്ണൂർ, അബ്ദുറസാഖ് നമ്പ്രം, അബ്ദുൽ ഹമീദ് കാസർകോട്, അഷ്റഫ് കല്ലീൽ, അർഷദ്, ഹസൻ കുറ്റിപ്പുറം, ഹനീഫ ഒഴുകൂർ, ഫസൽ വേങ്ങര, ഷബീബ് വണ്ടൂർ, ഷബീർ ഹസൻ, ഷമീർ ബാബു, തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.