യാംബു: ആധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച കെ.എം.സി.സി യാംബു കേന്ദ്ര കമ്മിറ്റിയുടെ പുതിയ ഓഫിസ് ഉദ്ഘാടനം സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ പരിപാടിയോടെ നടന്നു. ഓഫിസ് ഉദ്ഘാടനം സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള നിർവഹിച്ചു.ഓഫിസിൽ ഒരുക്കിയ ഹെൽപ് ഡെസ്ക് സൗദി കെ.എം.സി.സി നാഷനൽ ട്രഷറർ കുഞ്ഞുമോൻ കാക്കിയയും ലൈബ്രറി ഉദ്ഘാടനം നാഷനൽ സെക്രട്ടേറിയറ്റ് അംഗം സമദ് പട്ടണിലും നിർവഹിച്ചു.
ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ പ്രഭാഷണം നടത്തി. യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ അധ്യക്ഷത വഹിച്ചു.യാംബു കെ.എം.സി.സിയുടെ പ്രഥമ ജനറൽ സെക്രട്ടറി ബഷീർ കക്കാടിനെ ചടങ്ങിൽ ആദരിച്ചു. യാംബു കെ.എം.സി.സി സജീവ സാന്നിധ്യമായ അബ്ദുൽ ഹമീദ് കൊക്കച്ചാലിനുള്ള കേന്ദ്ര കമ്മിറ്റിയുടെ സ്നേഹോപഹാരം ഖാദർ ചെങ്കള കൈമാറി. ഓഫിസിലേക്കുള്ള റോയൽ കമീഷൻ ഏരിയ കമ്മിറ്റിയുടെ ഫണ്ട് പ്രസിഡന്റ് അബ്ദുറഹീം കരുവൻതിരുത്തിയിൽനിന്നും സഹീർ വണ്ടൂർ ഏറ്റുവാങ്ങി.
ബദർ ഏരിയ കമ്മിറ്റിയുടെ സി.എച്ച് 'ഫ്രെയിം ഫോട്ടോ' ഏരിയ പ്രസിഡന്റ് ശംസുദ്ദീൻ മാവുക്കാട് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്ക് സമർപ്പിച്ചു.കെ.പി.എ. കരീം താമരശ്ശേരി, മുസ്തഫ മൊറയൂർ, മാമുക്കോയ ഒറ്റപ്പാലം, അലിയാർ മണ്ണൂർ, അഷ്റഫ് കല്ലിൽ, അബ്ദുറസാഖ് നമ്പ്രം, അനീസ് മഞ്ചേരി, അർഷദ് വേങ്ങര, ഹനീഫ തോട്ടത്തിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സുബൈർ ചേലേമ്പ്ര, സമീർ ബാബു, ഫസൽ വേങ്ങര, യാസർ മലപ്പുറം, ഷാമോൻ, ഷബീബ് വണ്ടൂർ, അബ്ദുറഹീം കണ്ണൂർ, ഹസ്സൻ കുറ്റിപ്പുറം, മൂസാൻ തളിപ്പറമ്പ്, മമ്മുഞ്ഞി കണ്ണൂർ, നാരായണൻ കരിക്ക എന്നിവരുടെ നേതൃത്വത്തിലുള്ള വളന്റിയർ ടീം വിവിധ പരിപാടികൾ നിയന്ത്രിച്ചു. യാംബു സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ സ്വാഗതവും ശറഫുദ്ദീർ ഒഴുകൂർ നന്ദിയും പറഞ്ഞു. ഒ.പി. അഷ്റഫ് മൗലവി പ്രാർഥനയും മുഹമ്മദ് മിൽഹാൻ ഖിറാഅത്തും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.