യാം​ബു കെ.​എം.​സി.​സി ഇ. ​അ​ഹ​മ്മ​ദ് സ്മാ​ര​ക സേ​വ പു​ര​സ്‌​കാ​രം

യാം​ബു: സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ മി​ക​ച്ച സേ​വ​നം ന​ൽ​കി​യ മു​ൻ​ത​ല​മു​റ നേ​താ​ക്ക​ളെ ‘ഇ. ​അ​ഹ​മ്മ​ദ് സ്​​മാ​ര​ക സേ​വ പു​ര​സ്‌​കാ​രം’ ന​ൽ​കി ആ​ദ​രി​ക്കു​മെ​ന്ന് യാം​ബു കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി അ​റി​യി​ച്ചു. യാം​ബു​വി​ൽ മി​ക​വു​റ്റ സേ​വ​നം കാ​ഴ്ച​വെ​ച്ച കെ.​എം.​സി.​സി​യു​ടെ മു​ൻ​കാ​ല നേ​താ​ക്ക​ൾ, ജീ​വ​കാ​രു​ണ്യ, സാ​മൂ​ഹി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ൾ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ ന​ടു​വി​ൽ, ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം, ഉ​മ​ർ അ​രി​പാ​മ്പ്ര എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. മേ​യ് 12ന് ​സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ ജി​ല്ല മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. അ​ബ്​​ദു​ൽ ക​രീം ചെ​ലേ​രി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. എ​സ്. മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കു​മെ​ന്ന് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​സാ​ഖ് ന​മ്പ്രം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​ഹീം എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Yambu K.M.C.C.E. Ahmed Memorial Service Press

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.