ഗാന്ധി ജയന്തി ആഘോഷത്തി​െൻറ ഭാഗമായി ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രവർത്തകർ രക്തദാനം നടത്താനൊരുങ്ങുന്നു

യാംബു ഒ.ഐ.സി.സി ഗാന്ധി ജയന്തി ആഘോഷിച്ചു

യാംബു: ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി ഗാന്ധി ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. യാംബു ജനറൽ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് നിരവധി ഒ.ഐ.സി.സി പ്രവർത്തകർ രക്തദാനം നിർവഹിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ്​ ശങ്കർ എളങ്കൂർ ഉദ്‌ഘാടനം ചെയ്തു. അസ്​കർ വണ്ടൂർ അധ്യക്ഷത വഹിച്ചു.

മുൻ എം.പിയും മുഹമ്മദ് അബ്​ദുറഹ്​മാൻ സ്മാരക ട്രസ്​റ്റ്​ ചെയർമാനുമായ സി. ഹരിദാസ് ഗാന്ധി സ്മൃതി പ്രഭാഷണം നടത്തി. പുതിയ തലമുറ ഗാന്ധിജിയുടെ മഹിതമായ ജീവിത ചരിത്രം പഠിക്കാൻ മുന്നോട്ടു വരണമെന്നും ഗാന്ധിജി സ്വപ്നം കണ്ട ഭാരതം തിരിച്ചു പിടിക്കാനുള്ള പ്രയത്നത്തിൽ എല്ലാവരുടെയും യോജിച്ച പ്രവർത്തനങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ രക്ഷാധികാരി റോയ് നീലങ്കാവിൽ, തോമസ് വർഗീസ്, റോയ് ശാസ്താംകോട്ട, സിജേഷ് കളരിക്കൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സിദ്ധീഖുൽ അക്ബർ സ്വാഗതവും നാസർ കുറുകത്താണി നന്ദിയും പറഞ്ഞു. ബിനു ജോസഫ്, ദിപക് ചുമ്മാർ, റിയാസ് മോൻ ശാന്തി നഗർ, ബീസ്​റ്റോ പൗലോസ്, ഹരിദാസ് കണ്ണൂർ, സന്തോഷ്, ഷഫീഖ് മഞ്ചേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.