യാംബു: യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന് (വൈ.ഐ.എഫ്.എ) കീഴിൽ അഖില സൗദി സെവൻസ് ഫുട്ബാൾ മത്സരത്തിന് കളമൊരുങ്ങുന്നു. ജൂൺ ഒന്നിന് രാത്രി 12 മണിക്ക് യാംബു റദ് വ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ മത്സരത്തിന് ‘കിക്ക് ഓഫ്’ ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
‘റീം അൽ ഔല’ വൈ.ഐ.എഫ്.എ ചാമ്പ്യൻസ് കപ്പിനുവേണ്ടി നടക്കുന്ന മത്സരത്തിൽ സൗദിയിലെ പ്രമുഖ ഫുട്ബാൾ ക്ലബുകളിലെ ടീമുകളും കളിക്കാരും മാറ്റുരക്കും. മത്സരത്തിലെ വിന്നേഴ്സിന് 7,777 റിയാലും റണ്ണേഴ്സിന് 4,444 റിയാലും ‘പ്രൈസ് മണി’ നൽകുമെന്നും സംഘാടകർ പ്രഖ്യാപിച്ചു.
ടൂർണമെന്റ് വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിക്കുമെന്നും യാംബുവിലെ ഫുട്ബാൾ പ്രേമികളുടെ മേളയായി മത്സരം മാറ്റാൻ ശ്രമിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.മത്സരത്തിന്റെ ലോഗോ പ്രകാശനം മേയ് 11ന് രാത്രി ഒമ്പത് മണിക്ക് യാംബു മിഡിൽ ഈസ്റ്റ് ഹോട്ടലിൽ നടക്കും.
ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികൾ: ഫർഹാൻ മോങ്ങം (ചെയർ), സൈനുൽ ആബിദ് മഞ്ചേരി (കൺ), ഷൈജൽ വണ്ടൂർ (കോഓഡിനേറ്റർ), യാസിർ മൈലപ്പുറം (ട്രഷറർ), ഹമീദ് കാസർകോട് (മീഡിയ). വിശദവിവരങ്ങൾക്ക് 056 264 1961, 055 282 3948 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.