യാംബു: ജിദ്ദ നവോദയ യാംബു ഏരിയ സ്പോർട്സ് കമ്മിറ്റി സംഘടിപ്പിച്ച രണ്ടാമത് സൂപ്പർ കപ്പ് സെവൻസ് 2024 ഫുട്ബാൾ ടൂർണമെൻറിൽ യാംബു സനാഇയ എഫ്.സി ടീം ജേതാക്കളായി. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബിൻ ഖമീസ് എഫ്.സി ടീമിനെയാണ് പരാജയപ്പെടുത്തിയത്.
യാംബു റദ്വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ റീം അൽഔല കമ്പനി വിന്നേഴ്സ് ട്രോഫിക്കും വാട്ടർ ഡെക്ക് ഇൻഡസ്ട്രിയൽ ട്രേഡേഴ്സ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി സംഘടിപ്പിച്ച ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ യാംബു, മദീന പ്രദേശങ്ങളിലുള്ള എട്ട് ടീമുകൾ മാറ്റുരച്ചു.
ടൂർണമെൻറിലെ ബെസ്റ്റ് ഗോൾകീപ്പറായി അംജദ് (സനാഇയ എഫ്.സി), ഫൈനൽ മാൻ ഓഫ് ദ മാച്ചായി ഫഹൂദ് (സനാഇയ എഫ്.സി), ടോപ് സ്കോററായി ഷാലു (സനാഇയ എഫ്.സി), പ്ലെയർ ഓഫ് ദ ടൂർണമെൻറായി നബീൽ (ബിൻ ഖമീസ്) എന്നിവരെ തിരഞ്ഞെടുത്തു.
ജിദ്ദ നവോദയ കേന്ദ്ര ആക്ടിങ് സെക്രട്ടറി ഫിറോസ് മുഴപ്പിലങ്ങാട് മത്സരം ഉദ്ഘാടനം ചെയ്തു. യാംബുവിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ, ബിസിനസ് രംഗത്ത് നിന്നുള്ള അബ്ദുൽ കരീം പുഴക്കാട്ടിരി, ഷബീർ ഹസ്സൻ, അലിയാർ മണ്ണൂർ, സിദ്ദീഖുൽ അക്ബർ, അനീസുദ്ദീൻ ചെറുകുളമ്പ്, നിയാസ് യൂസുഫ്, ഫിറോസ് മുണ്ടയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നവോദയ യാംബു ഏരിയ സെക്രട്ടറി സിബിൾ പാവറട്ടി സ്വാഗതവും സ്പോർട്സ് കൺവീനർ ബിജു വെള്ളിയാമറ്റം നന്ദിയും പറഞ്ഞു.
വിന്നേഴ്സ് ട്രോഫി നവോദയ യാംബു ഏരിയ രക്ഷധികാരി അജോ ജോർജും റണ്ണേഴ്സ് ട്രോഫി ഏരിയ സെക്രട്ടറി സിബിൾ പാവറട്ടിയും കൈമാറി. ഏരിയാകമ്മിറ്റി അംഗങ്ങളായ വിനയൻ പാലത്തിങ്ങൽ, ബിഹാസ് കരുവാരക്കുണ്ട്, വിപിൻ തോമസ്, എ.പി സാക്കിർ, ശ്രീകാന്ത് നീലകണ്ഠൻ, ഷൗക്കത്ത് മണ്ണാർക്കാട്, എബ്രഹാം തോമസ്, ജോമോൻ ജോസഫ്, സുനിൽ പാലക്കാട്, രാജീവ് തിരുവല്ല, ഷാഹുൽ ഹമീദ്, അൻസിൽ, റെജികുമാർ, റിജേഷ് ബാലൻ, മുഹമ്മദ് നിസാമുദ്ദീൻ, ഷബീർ കാളികാവ്, സമീർ മൂച്ചിക്കൽ തുടങ്ങിയവർ മത്സരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.